ലോ​ക ഭി​ന്ന​ശേ​ഷി ദി​നാ​ച​ര​ണം; വി​ളം​ബ​ര റാ​ലി ന​ട​ത്തി

കാ​ഞ്ഞി​ര​പ്പ​ള്ളി: ലോ​ക ഭി​ന്ന​ശേ​ഷി ദി​നാ​ച​ര​ണ​ങ്ങ​ളോ​ടനു​ബ​ന്ധി​ച്ച് കൈ​കോ​ര്‍​ക്കാം ഒ​ന്നാ​കാം എ​ന്ന ഐ​ക്യ​രാ​ഷ്ട സ​ഭ​യു​ടെ സ​ന്ദേ​ശം ന​ല്‍​കി കൊ​ണ്ട് കാ​ഞ്ഞി​ര​പ്പ​ള്ളി ബി​ആ​ര്‍​സി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ വി​ളം​ബ​ര റാ​ലി പൊ​ന്‍​കു​ന്നം എ​സ്‌​ഐ സ​ന്തോ​ഷ് കു​മാ​ര്‍ ഫ്‌​ളാ​ഗ് ഓ​ഫ് ചെ​യ്തു.

കു​ന്നുംഭാ​ഗം ജ​ന​റ​ല്‍ ആ​ശു​പ​ത്രി പ​ടി​ക്ക​ലേ​ക്കു ന​ട​ന്ന റാ​ലി​യി​ല്‍ വി​വി​ധ സ്‌​കൂ​ളു​ക​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ൾ, അ​ധ്യാ​പ​ക​ര്‍, ജ​ന​പ്ര​തി​നി​ധി​ക​ള്‍, സ​ന്ന​ദ്ധ​സം​ഘ​ട​ന ഭാ​ര​വാ​ഹി​ക​ൾ, ബി​ആ​ര്‍​സി അം​ഗ​ങ്ങ​ള്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു. ബി​ആ​ര്‍​സി റി​സോ​ഴ്‌​സ് ടീ​ച്ച​ര്‍ എം.​കെ. ശാ​ന്ത​മ്മ വി​ഷ​യാ​വ​ത​ര​ണ​വും ഫാ. ​സാ​ല്‍​വി​ന്‍ അ​ഗ​സ്റ്റി​ന്‍ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണ​വും നി​ര്‍​വ​ഹി​ച്ചു. ചി​റ​ക്ക​ട​വ് പ​ഞ്ചാ​യ​ത്ത് മെം​ബ​ര്‍​മാ​രാ​യ ബി​ന്ദു സ​ന്തോ​ഷ്, മോ​ഹ​ന്‍ കു​മാ​ർ, എ​ഇ​ഒ ടി.​കെ. രാ​ജ​മ്മ, മു​ഹ​മ്മ​ദ് ഫൈ​സ​ല്‍, വി.​എം. അ​ബ്ദു​ള്‍ നാ​സ​ര്‍, എ.​പി. സി​ജി​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.