ചിറക്കടവ് പഞ്ചായത്തിലെ സി.ഡി.എസ്. പരിപാടിയില്‍ വിതരണം ചെയ്ത വടയ്ക്കുള്ളില്‍ നിന്നും ചത്ത പല്ലിയെ കിട്ടിയ സംഭവം .. വട ഉണ്ടാക്കിയ വീട്ടിൽ ആരോഗ്യവകുപ്പ് പരിശോധന നടത്തി

vada with lizard
ചിറക്കടവ്: പഞ്ചായത്തിലെ സി.ഡി.എസ്. പരിപാടിയില്‍ വിതരണം ചെയ്ത വടയ്ക്കുള്ളില്‍ ചത്ത പല്ലിയെ കിട്ടിയ കാര്യം വിവാദം ആയിരുന്നു

ജൂലൈ 31 നു ഉച്ചകഴിഞ്ഞ് പരിപാടിയില്‍ പങ്കെടുത്ത സ്ത്രീകളിലൊരാള്‍ക്ക് ചായയ്‌ക്കൊപ്പം കിട്ടിയ ഉള്ളിവടയിലാണ് പല്ലിയെ കണ്ടത്. വടയുടെ പാതിയോളം കഴിച്ച സ്ത്രീ ഛര്‍ദ്ദിച്ചതോടെ സംഭവം മറ്റുള്ളവരുമറിഞ്ഞു. ഇതേ തുടര്‍ന്ന് ഇവരില്‍ ചിലരും ഛര്‍ദ്ദിച്ചു. എന്നാല്‍ മറ്റു പ്രശ്‌നങ്ങള്‍ ഇല്ലാത്തതിനാല്‍ ആരും ചികിത്സ തേടിയില്ല.

ഒരു സ്ഥാപനത്തിലെ കാന്റീനിലാണ് ചായയും വടയും ഏര്‍പ്പാട് ചെയ്തിരുന്നത്. എന്നാല്‍ കാന്റീന്‍ നടത്തിപ്പുകാരന്‍ വട പാമ്പാടി മീനടതുള്ള ഒരു വീട്ടിൽ നിന്നും വാങ്ങിയ വട ആയിരുന്നു അത്.

തുടർന്ന് ആരോഗ്യ വകുപ്പ് ഉദ്ധ്യോഗസ്ഥർ ആ വീട്ടിൽ പരിശോധന നടത്തി. വൃത്തിഹീനമായ സാഹചര്യത്തിൽ ആണ് ഇവിടെ പലഹാരങ്ങൾ ഉണ്ടാക്കുന്നത് എന്ന് കണ്ടെത്തി. പഞ്ചായത്തിന്റെയും ആരോഗ്യ വകുപ്പിന്റെയും അനുമതി ഇല്ലാതെ ആണ് അവിടെ പലഹാരങ്ങൾ ഉണ്ടാക്കി വിതരണം ചെയ്യുന്നത്. പലഹാരം ഉണ്ടാക്കുന്നതിനു പഴകിയ എണ്ണ വച്ചിരിക്കുന്നതും കണ്ടത്തി . മേൽനടപടികൾ സ്വീകരിച്ചു . .