വനിതകൾക്കായി വ്യവസായ പാർക്കുകൾ ആരംഭിക്കാൻ നടപടിയെടുക്കുമെന്ന് പൂഞ്ഞാർ നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാർഥി ജോർജുകുട്ടി ആഗസ്തി

ഈരാറ്റുപേട്ട∙ സ്ത്രീകൾക്കു തൊഴിലവസരങ്ങളും വരുമാനവും ലഭ്യമാക്കി സ്ത്രീശാക്തീകരണം യാഥാർഥ്യമാക്കാൻ വനിതകൾക്കായി വ്യവസായ പാർക്കുകൾ ആരംഭിക്കാൻ നടപടിയെടുക്കുമെന്ന് പൂഞ്ഞാർ നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാർഥി ജോർജുകുട്ടി ആഗസ്തി. യുഡിഎഫ് വനിതാ സംഘടനകളുടെ യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സ്ത്രീകളുടെ സാമൂഹിക ആരോഗ്യ പ്രശ്നങ്ങൾ പരിഹരിക്കാൻ പൊതുസ്ഥലങ്ങളിൽ ശുചിമുറികൾ സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഷീബാ റിഫാ അധ്യക്ഷത വഹിച്ചു.

കേരളാ വനിതാ കോൺഗ്രസ് എം സംസ്ഥാന ജനറൽ സെക്രട്ടറി മിനി സാവിയോ, സ്ഥാനാർഥി ജോർജുകുട്ടി ആഗസ്തിയുടെ ഭാര്യ ഡെയ്സി ജോർജുകുട്ടി, അമ്മിണി തോമസ്, ഷീനാ ജോർജ്, രാജമ്മ ഗോപിനാഥ്, നഹ്ബിയ ഇസ്മായിൽ, ജോസി തോമസ്, റോസമ്മ, ഷഹബാനത്ത്, റാഫി അബ്ദുൾ ഖാദർ, സുബൈദാ അലിയാർ, ഫാത്തിമ അൻസർ, ബീമാ നാസർ എന്നിവർ പ്രസംഗിച്ചു.

∙ കേരളത്തിലെ വികസന ചരിത്രത്തിൽ വിപ്ലവം സൃഷ്ടിച്ച വികസന നേട്ടങ്ങളുടെയും ജീവകാരുണ്യ പ്രവർത്തനങ്ങളുടെയും തുടർച്ചയ്ക്കും സുസ്ഥിര ഭരണത്തിനും വികസനത്തിനും യുഡിഎഫ് സർക്കാർ അധികാരത്തിൽ വരണമെന്ന് യുഡിഎഫ് സ്ഥാനാർഥി ജോർജുകുട്ടി ആഗസ്തി. തീക്കോയി പഞ്ചായത്ത് പര്യടന സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്ഥാനാർഥി ജോർജുകുട്ടി ആഗസ്തി, തോമസ് കല്ലാടൻ, ജോമോൻ ഐക്കര, മുഹമ്മദ് ഇല്യാസ്, കെ.സി.ജയിംസ്, എ.കെ.സെബാസ്റ്റ്യൻ, വി.ജെ.ജോസ്, സാബു പ്ലാത്തോട്ടം, ബേബി മുത്തനാട്ട്, ജോസ് മാന്നാനം, ഷാജൻ പുറപ്പന്താനം, ബിനോയി ജോസഫ് എന്നിവർ പ്രസംഗിച്ചു.