വനിതാ പരാതി അദാലത്ത് നടത്തി

1-web-adalath
കാഞ്ഞിരപ്പള്ളി: പോലീസ് പരാതി പരിഹാര അദാലത്തില്‍ 16 പരാതികള്‍ക്ക് പരിഹാരമായി.

കാഞ്ഞിരപ്പള്ളി പഞ്ചായത്തിന്റെയും ജനമൈത്രി പോലീസിന്റെയും ജില്ലാ വനിതാ സെല്ലിന്റെയും നേതൃത്വത്തില്‍ നടത്തിയ പരാതി പരിഹാര അദാലത്തില്‍ എത്തിയത് 22 പരാതികള്‍. ഇതില്‍ 16 പരാതികള്‍ക്ക് തീര്‍പ്പ് കല്‍പ്പിച്ചു. രണ്ടു പരാതികള്‍ പരിഹരിക്കുന്നതിന് കാഞ്ഞിരപ്പള്ളി സിഐ കുഞ്ഞുമോനും ഒരെണ്ണം മുണ്ടക്കയം എസ്ഐക്കും കൈമാറി. മൂന്നു പരാതികള്‍ കോട്ടയത്തെ വനിതാ സെല്ലിനെ പരിഹരിക്കുന്നതിനായി നല്‍കി. വനിതാ സെല്ലിനു കൈമാറിയ പരാതികള്‍ അടുത്ത ആഴ്ച പരിഗണിക്കും.

പരാതികളില്‍ ഏറിയ പങ്കും കുടുംബ പ്രശ്നങ്ങള്‍ സംബന്ധിച്ചുള്ളതാണ്. അദാലത്തില്‍ പുതുതായി 12 പരാതികള്‍ കൂടി ലഭിച്ചിട്ടുണ്ട്. ഡോ. എന്‍.ജയരാജ് എംഎല്‍എ അദാലത്ത് ഉദ്ഘാടനം നിര്‍വഹിച്ചു. ഡിവൈഎസ്പി സുരേഷ്കുമാര്‍ അധ്യക്ഷത വഹിച്ചു. കാഞ്ഞിരപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ബേബി വട്ടക്കാട്ട്, വനിതാ സെല്‍ സിഐ എസ്.സതി, സിഐ കെ. കുഞ്ഞുമോന്‍, വനിതാ ക്ഷേമ പ്രവര്‍ത്തകര്‍ എന്നിവര്‍ അദാലത്തിനു നേതൃത്വം നല്‍കി.