വയോജന മെഡിക്കല്‍ ക്യാമ്പ്

പാറത്തോട്: ഗ്രാമപഞ്ചായത്ത് വിവിധ സ്ഥലങ്ങളില്‍ 60 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കായി വയോജന മെഡിക്കല്‍ ക്യാമ്പ് പഞ്ചായത്ത് ഹാളില്‍ ഇന്ന് രാവിലെ പത്തു മുതല്‍ തുടക്കമാകും. പ്രഷര്‍, ഷുഗര്‍, കാഴ്ച്ച ശക്തി, കേള്‍വി ശക്തി, മാനസികാരോഗ്യം എന്നീ പരിശോധനകള്‍ നടത്തും. റഫറല്‍ സര്‍വീസ്, ആവശ്യമരുന്ന് വിതരണം, തുടര്‍ ചികിത്സ എന്നിവ ക്യാമ്പിന്റെ ഭാഗമായി ലഭിക്കും. കണ്ണട ഉപയോഗിക്കുന്നവരും, ശ്രവണ സഹായി ഉപയോഗിക്കുന്നവരും അത് ക്യാമ്പില്‍ കൊണ്ടു വരണം.