വര്‍ഗീസ് കൊച്ചുകുന്നെലിന്റെ വീട് സാമൂഹ്യവിരുദ്ധര്‍ ആക്രമിച്ചതിൽ പ്രതിഷേധിച്ചു

ചോറ്റി: കേരള കോണ്‍ഗ്രസ് – സെക്കുലര്‍ സംസ്ഥാന സെക്രട്ടറിയും പാറത്തോട് പഞ്ചയത്ത് മെംബറുമായ വര്‍ഗീസ് കൊച്ചുകുന്നെലിന്റെ വീട് സാമൂഹ്യവിരുദ്ധര്‍ ആക്രമിച്ചതിൽ കേരള കോണ്‍ഗ്രസ് – സെക്കുലര്‍ പാറത്തോട് മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു.

കുറ്റവാളികളെ മാതൃകാപരമായി ശിക്ഷിക്കണമെന്നു യോഗം ആവശ്യപ്പെട്ടു. പാറത്തോട് മണ്ഡലം പ്രസിഡന്റ് സജി കുരീക്കാട്ടിലിന്റെ അധ്യക്ഷതയിൽ അപ്പച്ചന്‍ പ്ലാത്തോട്ടം, ജോസ് ചക്കാലയ്ക്കൽ, ജോര്‍ജ് കാലാപ്പറമ്പിൽ ., ജിജോ പതിയിൽ എന്നിവര്‍ പ്രസംഗിച്ചു.