വലിയതോട്ടിലെ ജലവിതരണം നിലനിര്‍ത്താന്‍ സ്ഥിരം സംവിധാനം വേണം-എം.പി

എരുമേലി:തീര്‍ഥാടന കാലത്ത് മാത്രം ലക്ഷങ്ങള്‍ മുടക്കി വലിയതോട്ടില്‍ താല്കാലിക തടയണകള്‍ നിര്‍മ്മിക്കാതെ, ജലവിതാനം നിലനിര്‍ത്താന്‍ സ്ഥിരം സംവിധാനം വേണമെന്ന് ആന്‍േറാ ആന്റണി എം.പി അഭിപ്രായപ്പെട്ടു. ഒഴുക്കില്ലാതെ വെള്ളം കെട്ടിനിര്‍ത്തിയിരിക്കുന്നതിനാല്‍ പെട്ടെന്ന് മലിനമാകും. മലിനജലം ശുദ്ധീകരിക്കാനുള്ള ശാസ്ത്രീയ സംവിധാനവും എരുമേലിക്കാവശ്യമാണെന്നും എം.പി പറഞ്ഞു.