വളം കൈപ്പറ്റണം

പൊന്‍കുന്നം: ചിറക്കടവ് ഗ്രാമപഞ്ചായത്തിന്റെ ജനകീയാസൂത്രണ പദ്ധതിപ്രകാരം നടപ്പിലാക്കുന്ന തെങ്ങിന് വളം വിതരണം എന്ന പ്രോജക്ടനുസരിച്ച് കൃഷിഭവനില്‍ നിന്നു പെര്‍മിറ്റ് സ്വീകരിച്ചിട്ടുള്ള കര്‍ഷകരില്‍ ഇനിയും വളം കൈപ്പറ്റാനുള്ളവര്‍ 26നു മുന്പ് പൊന്‍കുന്നം മാര്‍ക്കറ്റിംഗ് കോഓപ്പറേറ്റീവ് സൊസൈറ്റിയില്‍ നിന്നു സ്വീകരിക്കേണ്ടതാണെന്ന് ചിറക്കടവ് കൃഷി ഓഫീസര്‍ ജെഫിന്‍ ജെ.എസ്. അറിയിച്ചു.