വഴിയോരത്തെ വഴിയമ്പലം പുതു തലമുറയ്ക്ക് കൌതുകമാകുന്നു.

1-web-peruvazhi-ambalam
കാഞ്ഞിരപ്പള്ളി:വിഴിക്കത്തോട് പരുന്തന്‍മലയിലെ വഴിയോരത്തെ വഴിയമ്പലം പുതുതലമുറക്ക് കൌതുകമാകുന്നു.

പണ്ട് റോഡ്‌ അന്യമായിരുന്ന സമയത്ത് ആയിരകണക്കിന് വഴിയാത്രക്കാര്‍ക്ക് തണലും വിശ്രമിക്കുവാന്‍ സൌകര്യമൊരുക്കുകയും ചെയ്തിരുന്ന ഈ വഴിയമ്പലത്തിനു ഇപ്പോള്‍ വയസ്സ് 85.കാല്‍ നടയായി സഞ്ചരിച്ചിരുന്നവര്‍ നടന്നു മടുത്തു കഴിയുമ്പോള്‍ തലച്ചുമട് താഴ്ത്തി വെച്ചശേഷം തൊട്ടടുത്തുള്ള പൊതുകിണറ്റില്‍ നിന്നും വെള്ളം കുടിച്ചു ദാഹം അകറ്റി ക്ഷീണം മാറ്റി ഇവിടെ വിശ്രമിച്ചശേഷമാണ് യാത്ര തുടര്‍ന്നിരുന്നത്.

ഏഴു വര്‍ഷം മുന്‍പ് പഴയകാല വഴിയമ്പലം പൊളിഞ്ഞു തുടങ്ങിയതോടെ ആധുനിക രീതിയില്‍ ഇതിന്റെ മേല്‍കൂര നിര്‍മ്മിക്കുകയും ഇതിന്റെ ഇരിപ്പിടങ്ങള്‍ ടൈലുപയോഗിച്ചു മോടിപ്പെടുത്തുകയും ചെയ്തു.കാലങ്ങള്‍ക്ക് മുന്‍പ് പരുന്തന്‍ മല മ്ലാത്തേടത്ത് പി കെ ഗോവിന്ദപിള്ള സൌജന്യമായി നിര്‍മ്മിച്ചിട്ടുള്ള സ്ഥലത്താണ് ഇത് നിര്‍മ്മിച്ചിട്ടുള്ളത്.

2-web-peruvazhiambalam