വഴിവിളക്കുകൾ കത്തുന്നില്ലെന്ന് പരാതി

പൊൻകുന്നം∙ മണിമല റോഡിൽ ചെറുവള്ളി ക്ഷേത്രം മുതൽ പഴയിടം വരെയുള്ള ഭാഗങ്ങളിലെ വഴിവിളക്കുകൾ കത്തുന്നില്ലെന്നു പരാതി. മൂന്നു കിലോമീറ്റർ ദൂരത്തുള്ള 18 വഴിവിളക്കുകളിൽ നാലെണ്ണം മാത്രമാണു കത്തുന്നതെന്ന് പ്രദേശവാസികൾ പറയുന്നു. രാത്രിയായാൽ ഇതുവഴി കാൽനടയാത്ര ദുഷ്കരമാണെന്നും അടിയന്തരമായി വഴിവിളക്കുകൾ പ്രകാശിപ്പിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.