വാഗമണ്‍ റൂട്ടില്‍ അപകടങ്ങള്‍ പെരുകുന്നു

വാഗമണ്‍ റൂട്ടില്‍ അപകടങ്ങള്‍ പതിവാകുന്പോഴും മുന്നറിയിപ്പു ബോര്‍ഡുകളോ സംരക്ഷണഭിത്തികളോ സ്ഥാപിക്കാന്‍ നടപടി ഉണ്ടാകുന്നില്ല. കഴിഞ്ഞ ദിവസം സിനിമ ഷൂട്ടിങ്ങിനെത്തിയവര്‍ അപകടത്തില്‍ പെട്ടിരുന്നു.ഏതാനും മാസങ്ങള്‍ക്കുമുന്പ് ഉണ്ടായ അപകടത്തിലാണ് പീരുമേട് ഇലക്‌ട്രിക്കല്‍ സെക്ഷനിലെ ജീവനക്കാരന്‍ മരിച്ചത്. ഇൗ റൂട്ടില്‍ പലസ്ഥലങ്ങളില്‍ റോഡിനു വീതി കുറവാണ്. മുന്നറിയിപ്പുബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും കാടുകയറി കിടക്കുന്നതിനാല്‍ ഇത്് ശ്രദ്ധയില്‍ പെടാറില്ല. ദൂരെ ദിക്കുകളില്‍ നിന്നെത്തുന്ന യാത്രക്കാരാണ് ഏറെയും ഇൗ വഴിയില്‍ സഞ്ചരിക്കുന്നത്.മുന്നറിയിപ്പുബോര്‍ഡുകള്‍ ശ്രദ്ധയില്‍ പെടാതാകുന്നതോടെ ഇവര്‍ അപകടത്തില്‍ പെടുന്നതിനുള്ള സാധ്യത ഏറും. കൂടാതെ വീതികുറവായ ഇൗ റൂട്ടില്‍ കാര്യമായ സംരക്ഷണ സംവിധാനം ഏര്‍പ്പെടുത്തിയിട്ടില്ല. റോഡില്‍ ആവശ്യത്തിന് ഒാടയില്ലാത്തതിനാല്‍ റോഡുകള്‍ തകരുകയാണ്. കൂടാതെ പൊതുമരാമത്ത് വകുപ്പ് നിഷ്കര്‍ഷിക്കുന്ന റോഡ് അലൈന്‍മെന്‍റ് ഇവിടെ പലയിടത്തും പാലിച്ചിട്ടില്ല. ഇത് അപകടങ്ങള്‍ക്ക് ഏറെ സാധ്യതയുണ്ടാക്കുന്നുണ്ട്.മഞ്ഞുകാലമാകുന്നതോടെ റോഡുകള്‍ പൂര്‍ണമായി കാണാനാകാത്തതും യാത്രക്കാരെ വലയ്ക്കുന്നുണ്ട്. ചെങ്കുത്തായ കയറ്റിറക്കങ്ങളും വീതികുറഞ്ഞ റോഡുകളുമാണ് ഇവിടെ അപകട കാരണം. ഇൗ വഴി വരുന്പോള്‍ ജാഗ്രത പാലിക്കുക: വീതികുറവുള്ള റോഡുകളില്‍ വാഹനങ്ങള്‍ പരമാവധി വേഗംകുറച്ച്‌ പോകുക. മഴയുള്ളപ്പോഴും മഞ്ഞുപെയ്‌യുന്പോഴും റോഡുകളില്‍ കൂടുതല്‍ വഴുക്കലുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ അപകടസാധ്യത കൂടുതലാണ്.വാഹനം ഒാടിക്കുന്പോള്‍ മുന്നില്‍ വഴി പൂര്‍ണമായും കാണാന്‍ സാധിക്കാത്ത രീതിയില്‍ മഞ്ഞുണ്ടെങ്കില്‍ മഞ്ഞുമാറുന്നതുവരെ വാഹനം നിര്‍ത്തിയിടുകയും മഞ്ഞുമാറിയതിനുശേഷം മാത്രം വാഹനം മുന്നോട്ടെടുക്കുകയും ചെയ്‌യുക. വലിയ വാഹനങ്ങള്‍ക്കു തൊട്ടുപിന്നാലെയുള്ള ഡ്രൈവിങ് ഒഴിവാക്കുക. വലിയവാഹനങ്ങളുടെ ടയറുകളില്‍ നിന്നുള്ളചെളിയും വെള്ളവും തെറിക്കുന്നത് പിറകെ പോകുന്ന വാഹനത്തിന്‍റെ കാഴ്ച മറയ്ക്കും. കൂടാതെ എയര്‍ ബ്രേക്ക് സംവിധാനമുള്ള വലിയ വാഹനങ്ങള്‍ പെട്ടെന്ന് ബ്രേക്ക് ചവിട്ടുന്പോള്‍ തൊട്ടുപിന്നാലെയുള്ള ചെറിയ വാഹനങ്ങള്‍ക്ക് ബ്രേക്ക് കിട്ടാതെ അപകടം ഉണ്ടാകാന്‍ സാധ്യതയുണ്ട്.വെള്ളം കെട്ടിനില്‍ക്കുന്ന ഭാഗങ്ങളില്‍ വാഹനങ്ങള്‍ പരമാവധി വേഗം കുറച്ച്‌ ഒാടിക്കുന്നതാണ് നല്ലത്. പെട്ടെന്ന് ഗട്ടറുകളില്‍ ചാടി അപകടമുണ്ടാകാനുള്ള സാധ്യതയും ഏറെയാണ്. ഇത്തരത്തില്‍ അപകടത്തില്‍ പെടുന്നത് കൂടുതലും ഇരുചക്ര വാഹനങ്ങളാണ്്. കഴിയുന്നതും റോഡിന്‍റെ മധ്യഭാഗത്തുകുടി വാഹനമോടിക്കുക. വീതികുറഞ്ഞ റോഡുകളില്‍ കഴിവതും രണ്ടടിയെങ്കിലും റോഡിന്‍റെ വശം ഒഴിവാക്കി മാത്രം വാഹനം ഒാടിക്കുക.വീതികുറഞ്ഞ റോഡുകളില്‍ എതിരെ വാഹനങ്ങള്‍ വരുന്പോള്‍ റോഡിനെ കുറിച്ചു കൂടുതല്‍ വ്യക്്തതയിലെ്ലങ്കില്‍ റോഡിലിറങ്ങി ഇത് മനസ്സിലാക്കിമാത്രം റോഡിന്‍റെ വശങ്ങളിലേക്ക് വാഹനങ്ങള്‍ ചേര്‍ക്കുക. ശക്തമായ മഴയുള്ളപ്പോഴും മഞ്ഞുള്ളപ്പോഴും വാഹനത്തിലെ ഹെഡ്‌ലൈറ്റ് തെളിക്കുന്നതാണു നല്ലത്. എതിരെ വരുന്ന വാഹനങ്ങള്‍ക്കു പെട്ടെന്നു ശ്രദ്ധകിട്ടുന്നതിന് ഇത് സഹായിക്കും. ഇത്തരത്തില്‍ മഴയോ, മഞ്ഞോ ഉള്ളപ്പോള്‍ ഡ്രൈവറുമായി യാത്രക്കാര്‍ സംസാരിക്കുന്നതും ഡ്രൈവറുടെ ശ്രദ്ധ മാറുന്ന രീതിയില്‍ വാഹനത്തിനുള്ളില്‍ സംസാരിക്കുന്നതും ഒഴിവാക്കണം.