വാട്ടർ അതോറിട്ടി അശാസ്ത്രീയമായി പൈപ്പിട്ടു; കലുങ്കുകൾ തകർച്ചാ ഭീഷണിയിൽ

വാഴൂർ: ചാമംപതാൽ മേഖലയിൽ കലുങ്കുകളുടെ കൽക്കെട്ട് പൊളിച്ച് വാട്ടർ അതോറിട്ടി പൈപ്പിട്ടതുമൂലം തകർച്ചാ ഭീഷണിയിൽ. കലുങ്കുകൾക്ക് മുകളിൽ വലിയ ജി.ഐ.പൈപ്പുകളിലൂടെയാണ് സാധാരണ ജലവിതരണക്കുഴൽ കടത്തിവിട്ടിരുന്നുത്. എന്നാൽ ചാമംപതാലിൽ കൊടുങ്ങൂർ-മണിമല റോഡിലും തെക്കേത്തുകവല റോഡിലും കൽക്കെട്ടിളക്കി അതിനുള്ളിലൂടെ പൈപ്പിടുകയായിരുന്നു. ഇതോടെ മഴിയിൽ വെള്ളമിറങ്ങി കൽക്കെട്ട് തകർന്നുതുടങ്ങി. റോഡുകളുടെ ഒരുവശം ഇടിഞ്ഞതോടെ ഒരുവശത്തുകൂടി മാത്രമായി ഗതാഗതം.