വായന മരം ഒരുക്കി വിദ്യാർഥികൾ

കാഞ്ഞിരപ്പള്ളി∙ വായനാശീലം വളർത്തുക എന്ന ലക്ഷ്യത്തോടെ സ്കൂളിൽ വായന മരം ഒരുക്കി ഇടക്കുന്നം മേരി മാതാ പബ്ലിക് സ്കൂളിലെ വിദ്യാർഥികൾ . സ്കൂൾ വരാന്തയിലാണ് വയനമരം സ്ഥാപിച്ചിരിക്കുന്നത്. കുട്ടികൾ വായിച്ച പുസ്തകത്തിന്റെ പേരും ഗ്രന്ഥകർത്താവിന്റെ പേരും എഴുതിയ പേപ്പർ ഇലയുടെ ആകൃതിയിലാക്കി മര ശിഖരങ്ങളിൽ ഒട്ടിച്ചാണ് വായനയ്ക്കൊപ്പം കുട്ടികൾ വായനാ മരവും വളർത്തുന്നത്.

എം.ജി.സർവകലാശാല എൻഎസ്എസ് അലംനൈ അസോസിയേഷനായ എഎഫ്എഫ്എൽ എജ്യുക്കേഷൻ മിഷൻ സംസ്ഥാന സെക്രട്ടറി കലേഷ് മാടപ്പള്ളി വായനാ മരം പദ്ധതി ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രൻസിപ്പൽ സിസ്റ്റർ ലിറ്റിൽ റോസ് സന്ദേശം നൽകി. വൈസ് പ്രിൻസിപ്പൽ സിസ്റ്റർ ലിനറ്റ്, കോഓർഡിനേറ്റർ മഞ്ജു എന്നിവർ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകി.