വാര്‍ഷികവും യാത്രയയപ്പു സമ്മേളനവും

ചേനപ്പാടി: തരകനാട്ടുകുന്ന് സെന്റ് ആന്റണീസ് എല്‍പി സ്‌കൂളിന്റെ 87ാം വാര്‍ഷികവും 11 വര്‍ഷം ഹെഡ്മിസ്ട്രസായി സേവനമനുഷ്ഠിച്ച സുമ എബ്രഹാമിനുള്ള യാത്രയയപ്പും നാളെ ഉച്ചകഴിഞ്ഞ് രണ്ടിന് നടക്കും.

സ്‌കൂള്‍ മാനേജര്‍ ഫാ. ജയിംസ് തെക്കുംചേരിക്കുന്നേലിന്റെ അധ്യക്ഷതയില്‍ രൂപത കോര്‍പ്പറേറ്റ് മാനേജര്‍ ഫാ. സക്കറിയാസ് ഇല്ലിക്കമുറിയില്‍ ഉദ്ഘാടനം ചെയ്യും. ആന്റോ ആന്റണി എംപി മുഖ്യ പ്രഭാഷണം നടത്തും. ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ ആശ ജോയി, മെംബര്‍ രാജപ്പന്‍ നായര്‍, ബിപിഒ സക്കീര്‍ ഹുസൈന്‍, പിടിഎ പ്രസിഡന്റ് ഷിജുകുമാര്‍ എന്നിവര്‍ പ്രസംഗിക്കും