വാലുള്ള മുസ്ലിം ബാലൻ ഹനുമാന്റെ അവതാരം ആണെന്ന് വിശ്വസിച്ചു ജനങ്ങൾ പൂജിക്കുന്നു

HANUMAN BOY2

പഞ്ചാബിൽ ഉള്ള നാബിപൂർ എന്ന ചെറിയ ഗ്രാമത്തിൽ താമസിക്കുന്ന അർഷാദ് അലി എന്ന പന്ത്രണ്ടു വയസുള്ള മുസ്ലിം ബാലനെ പൂജിക്കുവാൻ ജനങളുടെ അഭൂതപൂർവമായ തിരക്കാണ്. അതും ഹൈന്ദവ ജനങ്ങളുടെ ..

കാരണം എന്താണെന്നോ ? ആ ബാലന് പിറകിൽ കുരങ്ങുകളുടെ പോലെ ഒരു ചെറിയ വാലുണ്ട് .. നീളം ഏഴ് ഇഞ്ച്.. അവൻ ഹനുമാന്റെ അവതാരം ആണെന്ന് ചിലര് വിശ്വസിക്കുന്നു .. അതാണ്‌ അവനെ പൂജിക്കുവാൻ വേണ്ടി ജനങ്ങൾ അവിടെ പോകുന്നത് .

ഡോക്ടർമാർ പറയുന്നത് ഈ വാല് ആവന്റെ നട്ടെല്ലിന്റെ ഒരു നീട്ടൽ ആണെന്നും , എന്നാൽ ഗ്രാമ വാസികൾ ഇത് ദൈവികമായ ഒരു സംഭവം ആണെന്നും , ആ ബാലൻ ഹനുമാന്റെ അവതാരം ആണെന്നും പറയുന്നു . .

എന്നാൽ ഇത് മുതലാക്കുവാൻ തന്നെ ആണ് അവന്റെ വീട്ടുകാരുടെ ഉന്നം ” അവൻ ശരിക്കും ഹനുമാന്റെ അവതരമമാണ് . വാല് മാത്രമല്ല , വേറെ പല കാര്യങ്ങളിലും അവനു ഹനുമാനുമായി സമയം ഉണ്ട് . അവന്റെ ഉള്ളം കാലിൽ താമരയുടെ ചിഹ്നം ഉണ്ടു .. അവന്റെ കൈയില ആണെങ്കിൽ സീതയുടെ രൂപവും ” അലിയുടെ വല്യപ്പൻ ഇഖ്‌ബാൽ ഖുഎരെഷി സാക്ഷ്യ പെടുത്തുന്നു

സൽമയുടെയും രാജ് മുഹമദ്ന്റെയും മകനായി 2011 ഫെബ്രുവരി 15 നാണ് അർഷാദ് അലി ജനിച്ചത്‌ . ജനിച്ച ഉടനെ തന്നെ അവന്റെ അത്ഭുത വാലിന്റെ കാര്യം ജനങ്ങളുടെ ഇടയിൽ വളരെ വേഗം പ്രചരിച്ചു .. താമസിയാതെ തന്നെ അവന്റെ പേരിൽ അവന്റെ വീട് ഒരു അമ്പലം ആയി രൂപപെട്ടു .. ഭക്ത ജനങ്ങൾ ഭക്തിപൂർവ്വം കാഴ്ചകൾ അർപ്പിക്കുവാനും തുടങ്ങി .

നാല് വർഷം മുൻപ് അവന്റെ പിതാവ് മരിച്ചു എങ്കിലും ഇപ്പോൾ അവൻ അവന്റെ അപ്പൂപ്പന്റെ കൂടെയാണ് .. ഞങ്ങൾ ആരോടും പണം തരണം എന്ന് പറയാറില്ല .. ഭക്ത ജനങ്ങൾ സ്വമേധയ തരുന്നത് വാങ്ങുന്നു എന്നേയുള്ളു ” അവന്റെ കുടുംബക്കാർ പറയുന്നു .

ഈ വാലുകൊണ്ട് അലിക്ക് പലതരത്തിലും ബുദ്ധിമുട്ടുകൾ ഉണ്ടു . അവനു ശരിയായി ഇരിക്കുവാനും മലശോധന നടത്തുവാനും ബുദ്ധിമുട്ടുകൾ ഉണ്ട് ..

ഈ വാല് മുറിച്ചു കളയുവാൻ പല ഡോക്ടർമരെയും സമീപിച്ചങ്കിലും അത് മുറിച്ചാൽ അത് അവന്റെ ജീവന് ദോഷം ആകും എന്നാണ് അറിയിച്ചത് .. അതിനാൽ ഇനിയുള്ള ജീവിതം ഹനുമാന്റെ അവതാരം ആയി ജീവിക്കുവാൻ അന്ന് അർഷാദ് അലി യുടെ നിയോഗം …

H BOY2