വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലിരുന്ന ഡ്രൈവര്‍ മരിച്ചു

മുണ്ടക്കയം: വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പുലിക്കുന്ന് ഇലവുങ്കല്‍ എ. ബി. സാബു (53) മരിച്ചു. ലോറി ഡ്രൈവര്‍ ആയിരുന്ന സാബു കഴിഞ്ഞ നാലിന് പെരുമ്പാവൂരിലേയ്ക്ക് റബര്‍ തടിയുമായി ഓട്ടം പോയതായിരുന്നു. തടി ഇറക്കുന്നതിനായി ലോറി കയറ്റിയിട്ടതിന് ശേഷം റോഡിലേയ്ക്ക് ഇറങ്ങവേ എയര്‍ പോര്‍ട്ടിലേയ്ക്ക് പോകുകയായിരുന്ന വാഹനം സാബുവിനെ ഇടിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലിരിക്കെ ഇന്നലെ രാവിലെ ഒന്‍പത് മണിയോടെ മരിച്ചു. ഭാര്യ: ഉഷ, വെള്ളനാടി,പുതുപറമ്പില്‍ കുടുംബ