വാഹനാപകടത്തിൽ പരിക്കേറ്റു


പൊൻകുന്നം: ദേശീയപാതയിൽ 19-ാം മൈൽ വളവിൽ ആംബുലൻസിന് കടന്നുപോകാൻ ഇടംകൊടുത്ത കെ.എസ്.ആർ.ടി.സി.ബസ് ബൈക്കിൽ തട്ടി. ബൈക്ക് യാത്രക്കാരൻ 26-ാം മൈൽ സ്വദേശി മാത്യു(49)വിന് പരിക്കേറ്റു. ഇദ്ദേഹത്തെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച വൈകീട്ട് ആറിന് ആംബുലൻസ് വരുന്നതിനിടെ അരികിലേക്കൊതുക്കിയ ബസ് ബൈക്കിൽ തട്ടി യാത്രക്കാരൻ തെറിച്ചുവീഴുകയായിരുന്നു.

കെ.എസ്.ആർ.ടി.സി.ഡ്രൈവറും കണ്ടക്ടറും പരിക്കേറ്റയാളെ ആശുപത്രിയിലെത്തിക്കാൻ വാഹനങ്ങൾക്ക് കൈകാണിച്ചെങ്കിലും ആരും നിർത്തിയില്ല. പത്തുമിനിറ്റിന് ശേഷം അതുവഴിയെത്തിയ ചേനപ്പാടി കടമ്പനാട്ടില്ലം രാജീവ് നമ്പൂതിരിയുടെ കാറിലാണ് മാത്യുവിനെ ബസ് ജീവനക്കാർകൂടി ചേർന്ന് ആശുപത്രിയിലാക്കിയത്.