വാ​നി​ന് തീ​പി​ടി​ച്ചു; ഒഴിവായത് വൻ ദുരന്തം


മു​ക്കൂ​ട്ടു​ത​റ: മീ​ന​ച്ചി​ൽ ബാ​ങ്കി​ന്‍റെ എ​ടി​എ​മ്മി​ന്‍റെ മു​ന്നി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന വാ​നി​ന് തീ​പി​ടി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം വൈ​കു​ന്നേ​രം നാ​ലി​നാ​ണ് സം​ഭ​വം. കോ​ട്ട​യ​ത്തു നി​ന്നു മു​ക്കൂ​ട്ടു​ത​റ​യി​ലെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​ള്ള ഇ​രു​ന്പ് സാ​ധ​ന​ങ്ങ​ളു​മാ​യി വ​ന്ന വാ​നി​നാ​ണ് തീ​പി​ടി​ച്ച​ത്.​മു​ക്കൂ​ട്ടു​ത​റ മ​ർ​ച്ച​ന്‍റ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് അ​ജി​മോ​ൻ കൃ​ഷ്ണ​യു​ടെ അ​വ​സ​രോ​ചി​ത​മാ​യ ഇ​ട​പ്പെ​ട​ലു​കൊ​ണ്ട് വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി. മീ​ന​ച്ചി​ൽ ബാ​ങ്കി​ന്‍റെ എ​ടി​എ​മ്മി​ൽ സ്ഥാ​പി​ച്ചി​രു​ന്ന അ​ഗ്നി​ശ​മ​ന ഉ​പ​ക​ര​ണം ഉ​പ​യോ​ഗി​ച്ച് വാ​നി​ന്‍റെ തീ​യ​ണ​യ്ക്കു​ക​യാ​യി​രു​ന്നു.