വാ​ഴൂ​ർ കോ​ള​ജ് പ്രി​ൻ​സി​പ്പ​ലി​നെ കൈ​യേ​റ്റം ചെ​യ്ത മു​ൻ വി​ദ്യാ​ർ​ഥി റി​മാ​ൻ​ഡി​ൽ

വാ​ഴൂ​ർ: എ​സ്‌​വി​ആ​ർ എ​ൻ​എ​സ്എ​സ് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​ജി. പ്ര​മോ​ദി​നെ കൈ​യേ​റ്റം ചെ​യ്ത മു​ൻ വി​ദ്യാ​ർ​ഥി​യെ റി​മാ​ൻ​ഡ് ചെ​യ്തു. ക​റി​ക്കാ​ട്ടൂ​ർ ആ​ല​പ്ര തോ​പ്പി​ൽ സൂ​ര​ജി (20)നെ​യാ​ണ് പ​ള്ളി​ക്ക​ത്തോ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്ത​ത്. സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യെ​ഴു​താ​ൻ വ​ന്ന സൂ​ര​ജ് ബു​ധ​നാ​ഴ്ച​യാ​ണ് പ്രി​ൻ​സി​പ്പ​ലി​നെ കൈ​യേ​റ്റം ചെ​യ്ത​തും കൃ​ത്യ​നി​ർ​വ​ഹ​ണം ത​ട​സ​പ്പെ​ടു​ത്തു​ക​യും ചെ​യ്ത​ത്. പ്രി​ൻ​സി​പ്പ​ലി​ന്‍റെ മു​റി​യി​ലെ കാ​മ​റ ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച പോ​ലീ​സ് ബു​ധ​നാ​ഴ്ച രാ​ത്രി പ്ര​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നു.

ബി​എ​സ്‌​സി മാ​ത്ത​മാ​റ്റി​ക്‌​സ് ര​ണ്ടാം​വ​ർ​ഷ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യെ​ഴു​താ​നെ​ത്തി​യ സൂ​ര​ജ് നോ​പാ​ർ​ക്കിം​ഗ് മേ​ഖ​ല​യി​ൽ ബൈ​ക്ക് പാ​ർ​ക്ക് ചെ​യ്ത​തി​നാ​ൽ പ്രി​ൻ​സി​പ്പ​ലി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം ജീ​വ​ന​ക്കാ​ര​ൻ ക്ലാ​സ്മു​റി​യി​ലെ​ത്തി ഇ​യാ​ളു​ടെ കൈ​യി​ൽ നി​ന്ന് ബൈ​ക്കി​ന്‍റെ താ​ക്കോ​ൽ വാ​ങ്ങി​യ​താ​ണ് പ്ര​കോ​പ​ന​ത്തി​ന് കാ​ര​ണം.
മൂ​ന്നൂ​റു രൂ​പ പി​ഴ​യ​ട​ക്ക​ണ​മെ​ന്ന് നി​ർ​ദേ​ശി​ച്ച​പ്പോ​ൾ പ​ണ​മി​ല്ലെ​ന്ന് അ​റി​യി​ച്ച​തി​നാ​ൽ മാ​പ്പെ​ഴു​തി ന​ൽ​കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ൽ ഇ​തി​ന് ത​യാ​റാ​കാ​തെ സൂ​ര​ജ് ത​ന്നെ കൈ​യേ​റ്റം ചെ​യ്യു​ക​യും കൃ​ത്യ​നി​ർ​വ​ഹ​ണം ത​ട​സ​പ്പെ​ടു​ത്തു​ക​യും ചെ​യ്‌​തെ​ന്നാ​ണ് പ്രി​ൻ​സി​പ്പ​ൽ പ​രാ​തി ന​ൽ​കി​യ​ത്.