വികലാംഗര്‍ക്കുള്ള മുച്ചക്ര വാഹന വിതരണ പദ്ധതി ”കൈത്താങ്ങ്‌” ഡോ.എന്‍ ജയരാജ് എം എല്‍ എ വിതരണോല്‍ഘാടനം നിര്‍വഹിച്ചു.

1-web-kaithangu
കാഞ്ഞിരപ്പള്ളി:ബ്ലോക്ക് പഞ്ചായത്തില്‍ നിന്ന് വികലാംഗര്‍ക്കുള്ള മുച്ചക്ര വാഹന വിതരണ പദ്ധതി ”കൈത്താങ്ങ്‌” ഇന്നലെ ടൌണ്‍ ഹാളില്‍ വെച്ച് നടത്തപ്പെട്ടു.

എണ്‍പത്തി മൂവായിരം രൂപ വില വരുന്ന പതിനേഴു മുച്ചക്ര വാഹനങ്ങളാണ് പദ്ധതി പ്രകാരം വിതരണം ചെയ്തത്.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ ബി ജയചന്ദ്രന്റെ അദ്ധ്യക്ഷതയില്‍ ഡോ.എന്‍ ജയരാജ് എം എല്‍ എ വിതരണോല്‍ഘാടനം നിര്‍വഹിച്ചു.

ജില്ലാ പഞ്ചായത്തംഗം അനിതാ ഷാജി മുഖ്യ പ്രഭാഷണം നടത്തി.പി എ സലിം,മറിയാമ്മ ജോസഫ്‌,വിജയമ്മ ബാബു,കൃഷ്ണ കുമാരി ശശി കുമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്ത് പ്രസംഗിച്ചു.ബ്ലോക്കിന്റെ പരിധിയില്‍ വരുന്ന ഏഴു പഞ്ചായത്തുകളില്‍ നിന്ന് അര്‍ഹരായ പതിനേഴു പേരെ തിരഞ്ഞെടുത്താണ് മുച്ചക്ര വാഹനങ്ങള്‍ വിതരണം ചെയ്തത്.
3-web-kaithangu

2-web-kaithangu

0-web-kaithangu

4-web-kaithangu