വികസനം മുടക്കിയവർ പൂഞ്ഞാർ ജനതയോട് മാപ്പു പറയണം: ജോർജുകുട്ടി ആഗസ്തി

വികസനം മുടക്കിയവർ പൂഞ്ഞാർ ജനതയോട് മാപ്പു പറയണം: ജോർജുകുട്ടി ആഗസ്തി

തിടനാട്∙ വിവാദങ്ങളിൽ കുടുക്കി വികസനങ്ങൾ‌ മുടക്കിയവർ പൂഞ്ഞാർ ജനതയോടു മാപ്പു പറയണമെന്ന് പൂഞ്ഞാർ നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാർഥി ജോർജുകുട്ടി ആഗസ്തി. തിടനാട് ഗ്രാമപഞ്ചായത്തിലെ പര്യടനയോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

അടിസ്ഥാന വികസനത്തിന്റെ 25 ശതമാനം പോലും പൂർത്തിയാക്കാൻ സാധിച്ചിട്ടില്ല. വിവാദങ്ങളില്ലാത്ത വികസനമാണ് തന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

പാതാഴയിൽ നിന്ന് ആരംഭിച്ച പര്യടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി സാവിയോ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ പര്യടനം നടത്തി പിണ്ണാക്കനാട്ട് സമാപിച്ചു. യുഡിഎഫ് ചെയർമാൻ ബിനോ മുളങ്ങാശേരി അധ്യക്ഷത വഹിച്ചു.