വിജയികളെ അനുമോദിച്ചു

പൊൻകുന്നം∙ സംസ്ഥാന വൊക്കേഷനൽ എക്‌സ്‌പോയിൽ ഒന്നാം സ്ഥാനം നേടിയ വിദ്യാർഥികളെ അനുമോദിച്ചു. ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്‌കൂളിലെ എൻ.എ.ഉണ്ണികൃഷ്ണനെയും മുഹമ്മദ് യാസിമിനെയുമാണ് സ്‌കൂളിൽ നടന്ന ചടങ്ങിൽ അനുമോദിച്ചത്.

ഗ്രാമപഞ്ചായത്തംഗം കെ.ജി.കണ്ണൻ ഇരുവർക്കും ട്രോഫിയും അനുമോദനപത്രവും കൈമാറി. പിടിഎ പ്രസിഡന്റ് പി.എസ്.സലാഹുദീൻ അധ്യക്ഷത വഹിച്ചു. ലിറ്റി തോമസ്, ഒ.ലീല, ഫിൽസിമോൾ കെ.ആന്റണി, മനോജ് പി.സൈമൺ, വി.എൻ.അനിൽ കുമാർ, ജിബിൻ ജെ.മാത്യു എന്നിവർ പ്രസംഗിച്ചു.