വിദ്യാഭ്യാസ വായ്പ: സംഗമം നടത്തി

മുണ്ടക്കയം∙ വിദ്യാഭ്യാസ വായ്പ കുടിശികയായി ജപ്തി നടപടികളും നിയമനടപടികളും നേരിടുന്ന വിദ്യാർഥികളുടെ രക്ഷിതാക്കളുടെ സംഗമം നടത്തി. സിപിഎം ലോക്കൽ സെക്രട്ടറി സി.വി അനിൽകുമാറിന്റെ അധ്യക്ഷതയിൽ പി.എൻ.പ്രഭാകരൻ ഉദ്ഘാടനം ചെയ്തു.

പി.ജി.അജിത്ത് മുഖ്യ പ്രഭാഷണം നടത്തി. പി.എസ്.സുരേന്ദ്രൻ, എം.ജി.രാജു, കെ.എൻ.സോമരാജൻ എന്നിവർ പ്രസംഗിച്ചു. സർക്കാർ പ്രഖ്യാപിച്ചിരിക്കുന്ന വിദ്യാഭ്യാസ വായ്പ സമാശ്വാസ പദ്ധതികളെ സംബന്ധിച്ച് ബാങ്ക് ഉദ്യോഗസ്ഥർ ക്ലാസ് നയിച്ചു.