വിദ്യാഭ്യാസ സഹായ പദ്ധതി ആന്റോ ആന്റണി എംപി ഉദ്ഘാടനം നിര്‍വഹിച്ചു

1-web-anto-antony
കാഞ്ഞിരപ്പള്ളി: ഗ്രാമീണ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമാക്കി മണങ്ങല്ലൂര്‍ റൂറല്‍ ഡവലപ്പമെന്റ് സൊസൈറ്റി നടത്തിവരുന്ന വിദ്യാഭ്യാസ സഹായ പദ്ധതി 2013 ന്റെ വിതരണോദ്ഘാടനം ഇന്നലെ രാവിലെ 10 ന് കൂവപ്പള്ളി സെന്റ് ജോസഫ്സ് ഹൈസ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്നു സൊസൈറ്റി പ്രസിഡന്റ് ഷെജി പാറക്കല്‍ അധ്യക്ഷത വഹിച്ചു . ആന്റോ ആന്റണി എംപി ഉദ്ഘാടനം നിര്‍വഹിച്ചു .

എം.ജി യൂണിവേഴ്സിറ്റി പ്രോ വൈസ് ചാന്‍സിലര്‍ ഡോ. ഷീന ഷുക്കൂര്‍ മുഖ്യ പ്രഭാഷണം നടത്തി . . സെന്റ് ജോസഫ്സ് പളളി വികാരി ഫാ. ജോസഫ് തറപ്പേല്‍ അനുഗ്രഹ പ്രഭാഷണം നടത്തി . ജില്ലാ പഞ്ചാത്തംഗം അഡ്വ. പി.എ സലീം സ്കോളര്‍ഷിപ്പ് വിതരണം നടത്തി.