വിദ്യാര്‍ഥികള്‍ പ്രതിഭയെ ആദരിച്ചു

എരുമേലി: വിദ്യാഭ്യാസ വകുപ്പിന്റെ വിദ്യാലയം പ്രതിഭയോടൊപ്പം എന്ന പദ്ധതിയുടെ ഭാഗമായി കനകപ്പലം എന്‍.എം. എല്‍. പി. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ എരുമേലി സ്വദേശി പ്രമുഖ നാദസ്വരം വിദ്വാന്‍ എസ്. ചെല്ലയ്യയെ ആദരിച്ചു. പ്രഥമാധ്യാപകന്‍ സുനില്‍ ജോര്‍ജ് അധ്യാപികമാരായ ഷഹാനാ ബീവി പി.എച്ച്, മിനു കെ. വിജയന്‍ എന്നിവരും പത്തു കുട്ടികളും അടങ്ങുന്ന സംഘം അദ്ദേഹത്തിന്റെ ഭവനത്തിലെത്തിയാണ് ആദരിച്ചത്.