വിദ്യാർത്ഥികളെ പൊൻകുന്നം ജമാഅത്ത് പള്ളി പരിപാലന സമിതി അനുമോദിച്ചു

പൊൻകുന്നം: മുഹിയുദ്ദീൻ ജമാഅത്ത് അംഗങ്ങളുടെ മക്കളിൽ ഉന്നത വിജയം നേടിയ എസ്എസ്എൽസി,സിബിഎസ്ഇ പ രീക്ഷകളിൽ എല്ലാ വിഷയത്തിലും ഏപ്ലസ് കരസ്ഥമാക്കിയ വിദ്യാർത്ഥികളെ പൊൻകുന്നം ജമാഅത്ത് പള്ളി പരിപാലന സമിതി അനുമോദിച്ചു.

എസ്എസ്എൽസി വിദ്യാർത്ഥികളായ മുഹമ്മദ് അജ്മൽ, അൽഫിയഫാത്തിമ ഷിയാസ്, അഖിലനിഷാദ്, സീബി എസ്ഇ വിദ്യാർത്ഥികളായ ഫാത്തിമ നാസർ, ഫാത്തിമ നവാസ്, പ്ലസ് ടു പരിക്ഷയിൽ ഉന്നത മാർക്ക് നേടിയ ഫാത്തിമ ലത്തിഫ് എന്നി വിദ്യാർത്ഥികളെയാണ് അനുമോദിച്ചത്. ജമാഅത്ത് കമ്മറ്റി പ്രസിഡന്റ് അനൂപ് കല്ലംപറമ്പിൽ അധ്യഷത വഹിച്ച യോഗത്തിൽ പളളി ഇമാം ഹബിബുള്ള മൗലവി മുഖ്യ പ്രഭാഷണം നടത്തി. അസിസ്റ്റന്റ് ഇമാം ഉമ്മർ മൗലവി, സെക്രട്ടറി പിപി നൗഷാദ്,കെ.കെ നസീർ,നിഷാദ് അഞ്ചനാട്ട്, പിഐ.ഷൂജ എന്നിവർ പ്രസംഗിച്ചു.