വിരാട് കൊഹ്‌ലിയും ഗൗതം ഗംഭീറും തമ്മില്‍ രൂക്ഷമായ വാക്കേറ്റം.

kohli vs gambheer

വിരാട് കൊഹ്‌ലിയും ഗൗതം ഗംഭീറും തമ്മില്‍ ഇന്നലെ നടന്ന ഐ.പി.എല്‍ മത്സരത്തിനിടെ രൂക്ഷമായ വാക്കേറ്റം. റോയല്‍ ചലഞ്ചേഴ്‌സിന്റെ ബാറ്റിംഗിനിടെ ബാലാജി എറിഞ്ഞ പത്താമത്തെ ഓവറിന്റെ ആദ്യ പന്തില്‍ കോഹ്ലി ഉയര്‍ത്തിയടിച്ച പന്ത് മോര്‍ഗന്‍ കൈകളിലൊതുങ്ങിയതിനെ തുടര്‍ന്ന് ഔട്ടായി മടങ്ങുമ്പോഴായിരുന്നു ഇരുവരും തമ്മിലുള്ള വാക്കേറ്റം. ഗംഭീറും സഹ താരങ്ങളും വിക്കറ്റ് നേട്ടം ആഘോഷിക്കുമ്പോള്‍ കോഹ്ലി, അവര്‍ക്ക് പിന്നാലെ ചെന്ന് പ്രകോപിപ്പിക്കുന്ന തരത്തില്‍ പരുഷ വാക്കുകള്‍ ഉതിര്‍ക്കുകയായിരുന്നു. അതോടെ ഗംഭീര്‍ കോഹ്ലിക്കു നേരെ തിരിഞ്ഞു. തുടര്‍ന്ന് മറ്റൊരു കളിക്കാരനായ രജത് ഭാട്യയാണ് ഇവര്‍ക്കിടയില്‍ ഇടപെട്ട് പ്രശ്‌നം വഷളാകാതെ ഒതുക്കി തീര്‍ക്കുകയായിരുന്നു

kohli vs gambheer 2