വിഴിക്കിത്തോട്ടിൽ സാമൂഹികവിരുദ്ധർ അഴിഞ്ഞാടുന്നു .. പേടിച്ചു വിറച്ചു ഒരു ഗ്രാമം ..

വിഴിക്കിത്തോട്ടിൽ സാമൂഹികവിരുദ്ധർ അഴിഞ്ഞാടുന്നു .. പേടിച്ചു വിറച്ചു ഒരു ഗ്രാമം ..

robbery
വിഴിക്കിത്തോട്: നമ്മുടെ നാട്ടിൽ ഇങ്ങനെയുമൊരു ഗ്രാമം ഉണ്ടോ എന്ന് പലര്ക്കും ആശ്ചര്യം തോന്നുന്ന വിധത്തിലാണ് വിഴിക്കിത്തോട്ടിൽ അടുത്ത കാലത്തായി നടക്കുന്ന സംഭവങ്ങൾ ..

സന്ധ്യ മയങ്ങുന്നതോടെ വിഴിക്കിത്തോടുകാരുടെ ആധിയും ഏറും.വാതിലടച്ചു കുറ്റിയിട്ടാലും കതകിനു തട്ടുന്നത് കാതോര്‍ത്ത് പേടിയോടെ കഴിയുകയാണ് മേഖലയിലെ സ്ത്രീകളും കുട്ടികളും.വൈദ്യുതി പോകുകകൂടി ചെയ്താല്‍ പിന്നെ പേടിയുടെ കാര്യം പറയേണ്ടതില്ല.

കാഞ്ഞിരപ്പള്ളിയില്‍നിന്ന് ഏഴു കി.മി.ദൂരത്തുള്ള വിഴിക്കിത്തോട് ഗ്രാമമാണ് സാമൂഹികവിരുദ്ധരുടെ ശല്യത്തില്‍ പൊറുതിമുട്ടുന്നത്.

കഴിഞ്ഞ ദിവസംരാത്രി മേഖലയിലെ വീടുകളില്‍ സാമൂഹികവിരുദ്ധര്‍ കതകില്‍മുട്ടി വീട്ടുകരെ പേടിപ്പിച്ചിരുന്നു.

വിഴിക്കിത്തോട് കവലയ്ക്ക് സമീപത്തുള്ള വീട്ടമ്മയെ സാമൂഹികവിരുദ്ധര്‍ വീട്ടില്‍ അതിക്രമിച്ചുകയറി മര്‍ദ്ദിച്ചതാണ് ഏറ്റവും ഒടുവിലത്തെ സംഭവം.

ഒരുമാസംമുമ്പ് ടൗണിലെ കടയുടെ മുകളില്‍ മനുഷ്യന്റെ തലയോട്ടി പ്ലൂസ്റ്റിക് കൂടില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തിയിരുന്നു.

എസ്.എസ്.എല്‍.സി. പരീക്ഷയുടെ സമയത്ത് സര്‍ക്കാര്‍ ഹൈസ്‌കൂളില്‍ വാതില്‍ തകര്‍ത്ത് സ്‌കൂളിനകത്ത് കയറിയ അക്രമികള്‍ വാച്ചറെ കണ്ടതോടെ ഓടി രക്ഷപ്പെട്ടു. മേഖലയിലെ കര്‍ഷകന്റെ കപ്പകൃഷി ആസിഡ് ഒഴിച്ച് നശിപ്പിച്ചിരുന്നു.

വൈകുന്നേരമാകുന്നതോടെ മേഖല മദ്യപരുടെ പിടിയിലാെണന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
സംഭവം ഇത്രയൊക്കെയാണെങ്കിലും ഇതേവരെ ആരേയും പിടികൂടാനായിട്ടില്ല.പോലീസില്‍ പരാതികള്‍ മുറയ്ക്ക് കൊടുക്കുന്നുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.

കാലവര്‍ഷം ശക്തമായതോടെ മേഖലില്‍ രാത്രിയില്‍ മിക്കപ്പോഴും വൈദ്യുതിയില്ല. ഇത് സാമൂഹികവിരുദ്ധര്‍ക്ക് ഏറെ സഹായകരമാണ്. സാമൂഹികവിരുദ്ധ ശല്യം രൂക്ഷമായതോടെ വിഴിക്കിത്തോട് പി.വൈ.എം.എ. ലൈബ്രറിയുടെ നേതൃത്വത്തില്‍ നാട്ടുകാരുടെ കൂട്ടായ്മ ഒരുക്കി പ്രതിരോധിക്കാനാണ് പ്രദേശവാസികളുടെ തീരുമാനം.

ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ഗവ.ആയുര്‍വേദ ആസ്​പത്രി തുടങ്ങിയ സ്ഥാപനങ്ങള്‍ സ്ഥിതിചെയ്യുന്ന വിഴിക്കിത്തോട്ടില്‍ പോലീസ് ഔട്ട് പോസ്റ്റ് അനുവദിക്കണമെന്ന ആവശ്യവും ശക്തമാണ്.

LINKS