വിവാഹവാഗ്ദാനം നല്‍കി പണവും സ്വര്‍ണവും തട്ടി; സിനിമാ-സീരിയല്‍ നടന്‍ ജൂനിയര്‍ ജയന്‍ അറസ്റ്റില്‍

junior jayan
കണ്ണൂര്‍ സ്വദേശിനിയുമായി വിവാഹനിശ്ചയം നടത്തുകയും നാലുലക്ഷത്തോളം രൂപ വാങ്ങുകയും ചെയ്തശേഷം മറ്റൊരാളെ വിവാഹം കഴിച്ചെന്ന പരാതിയില്‍ സിനിമാ-സീരിയല്‍ നടന്‍ ജൂനിയര്‍ ജയന്‍ എന്ന ആദിത്യനെ (36) പോലീസ് അറസ്റുചെയ്തു.

കൊല്ലത്തെ വീട്ടില്‍ നിന്ന് ബുധനാഴ്ച രാത്രി ടൌണ്‍ പോലീസ് പിടികൂടിയ ഇദ്ദേഹത്തെ വ്യാഴാഴ്ച രാവിലെ കണ്ണൂരിലെത്തിച്ചു. അന്തരിച്ച നടന്‍ ജയന്റെ സഹോദരപുത്രനായ ആദിത്യനെതിരെ കണ്ണൂര്‍ കക്കാട് സ്വദേശിനിയായ ഇരുപത്തിയൊന്നുകാരി നല്‍കിയ പരാതിയെ തുടര്‍ന്നാണ് പോലീസ് അറസ്റുചെയ്തത്. കഴിഞ്ഞവര്‍ഷം യുവതിയുമായി ഗുരുവായൂരില്‍ വച്ച് വിവാഹനിശ്ചയം നടത്തിയിരുന്നു. പിന്നീട് പലതവണയായി നാലുലക്ഷത്തോളം രൂപ യുവതിയുടെ വീട്ടുകാരില്‍നിന്നു കൈക്കലാക്കി. ഇതിനുശേഷം ആദിത്യന്‍ മറ്റൊരു വിവാഹം കഴിച്ചുവെന്നാണ് പരാതി.

റിഥം ഉള്‍പ്പെടെ പത്തോളം സിനിമകളിലും സീരിയലുകളിലും ആദിത്യന്‍ വേഷമിട്ടിട്ടുണ്ട്.