വിവാഹ പൂര്‍വ കൌണ്‍സിലിംഗ്

പൊന്‍കുന്നം: എന്‍എസ്എസ് യൂണിയന്റെ ഹ്യൂമന്‍ റിസോഴ്സ് സെറ്ററിന്റെ ആഭിമുഖ്യത്തിലുള്ള ദ്വിദിന വിവാഹ പൂര്‍വ കൌണ്‍സിലിംഗ് സമാപിച്ചു. ഡോ.ടി.വി. മുരളീവല്ലഭന്‍, അഡ്വ. സിന്ധു ഗോപാലകൃഷ്ണന്‍, റവ.ഡോ. ജോണ്‍സ് എബ്രഹാം, ഡോ. എ.ജി. അനില്‍കുമാര്‍, റീനാ ജെയിംസ് എന്നിവര്‍ ക്ളാസുകള്‍ നയിച്ചു.

 

പൊന്‍കുന്നം യൂണിയന്‍ പ്രസിഡന്റ് അഡ്വ.എം.എസ്. മോഹന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ എന്‍എസ്എസ് ഹ്യൂമന്‍ റിസോഴ്സ് ഡിപ്പാര്‍ട്ട്മെന്റ് സെക്രട്ടറി കെ.ആര്‍.. രാജന്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.