വിശദീകരണ യോഗം

പാറത്തോട്: പഴൂത്തടം എസ്റ്റേറ്റില്‍ പ്രവര്‍ത്തിക്കുന്ന ഐഎന്‍ടിയുസി – സിഐടിയു യൂണിയനുകളുടെ സംയുക്താഭിമുഖ്യത്തില്‍ പാറത്തോട്ടില്‍ വിശദീകരണ യോഗം നടത്തി.

പ്ളാന്റേഷന്‍ ഫെഡറേഷന്‍ ജില്ലാപ്രസിഡന്റ് തോമസ് കല്ലാടന്‍ ഉദ്ഘാടനം ചെയ്തു. എച്ച്‌ഇഇഎ ജില്ലാ പ്രസിഡന്റ് വി.പി. ഇബ്രാഹിം, ഐഎന്‍ടിയുസി ജനറല്‍ സെക്രട്ടറി കെ.കെ. ജനാര്‍ദനന്‍, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ചാക്കോ മാത്യു, പി.ഐ. ഷുക്കൂര്‍, കെ.വി. തോമസ് കൊച്ചുകുന്നേല്‍, സൈമണ്‍ ജോസഫ് ഇലഞ്ഞിമറ്റം, തമ്ബിക്കുട്ടി ഹാജിയാര്‍, ഷാജി തുണ്ടിയില്‍, സോബി എന്‍.ടി., സി.ജെ. ജോസ്, കെ.ജെ. ജോയി, പി.കെ. കരുണാകരന്‍പിള്ള, സുനില്‍ തേനംമാക്കല്‍, ഫസിലി പച്ചവെട്ടി എന്നിവര്‍ പ്രസംഗിച്ചു.