വിശുദ്ധിയിൽ ജീവിക്കുന്ന യുവാക്കളെ സമൂഹത്തിനു ആവശ്യം..മാർ മാത്യു അറയ്ക്കൽ .

വിശുദ്ധിയിൽ ജീവിക്കുന്ന യുവാക്കളെ സമൂഹത്തിനു ആവശ്യം..മാർ മാത്യു അറയ്ക്കൽ .

കാഞ്ഞിരപ്പള്ളി:വിശുദ്ധിയിൽ ജീവിക്കുന്ന യുവാക്കളെയാണ് സമൂഹത്തിനു ആവശ്യമെന്ന് കാഞ്ഞിരപ്പള്ളി രൂപത അധ്യക്ഷൻ മാർ മാത്യു അറയ്ക്കൽ . ലഹരിയുടെ ഉപയോഗവും അസന്മാർഗികതകളും സമൂഹത്തിൽ വർധിച്ചു വരുന്ന സാഹചര്യത്തിൽ യുവജനങ്ങൾ ഇവയ്ക്കൊന്നും അടിമപ്പെടാതെ വരും തലമുറയ്ക്ക് മാതൃകയായി ജീവിക്കണം.

കാഞ്ഞിരപ്പള്ളി രൂപതാ യുവജനദിനാഘോഷം മുപ്പത്തൊന്നാം മൈൽ ജോണ്‍ പോൾ രണ്ടാമൻ സെന്ററിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

യുവദീപ്തി പ്രസിഡന്റ്‌ വിൻസന്റ് കട്ടക്കൽ അധ്യക്ഷത വഹിച്ചു.ഡയറക്ടർ ഫാ തോമസ്‌ പൂവത്താനിക്കുന്നേൽ സെന്ററിൽ കുർബാന അർപ്പിച്ചു സന്ദേശം നൽകി . കെ സി വൈ എം സംസ്ഥാന വൈസ് പ്രസിഡന്റ്‌ ജെറി പൗലോസ് മുഖ്യ പ്രഭാഷണവും,ജീസസ് യൂത്ത് ഡയറക്ടർ ഫാ.ജോസഫ്‌ ഇടത്തിനകം ആമുഖ സന്ദേശവും നൽകി

2-web-john-paul-center

3-web-john-paul-center

5-web-john-paul-center

1-web-john-paul-center