വിശ്രമകേന്ദ്രം പ്രവർത്തനം തുടങ്ങി

പമ്പാവാലി∙ ശബരിമല തീർഥാടകർക്കായി വനസംരക്ഷണ സമിതി നേതൃത്വത്തിൽ വിശ്രമകേന്ദ്രം പ്രവർത്തനം ആരംഭിച്ചു. വാർഡ് അംഗം സോമൻ തെരുവത്തിൽ ഉദ്ഘാടനം ചെയ്തു. റേഞ്ച് ഓഫിസർ കെ.കെ.സാബു ഭദ്രദീപ പ്രകാശനം നടത്തി. വനസംരക്ഷണ സമിതി ചെയർമാൻ എം.എസ്.സതീഷ് അധ്യക്ഷത വഹിച്ചു. ഡപ്യൂട്ടി റേഞ്ച് ഓഫിസർ രതീഷ് കുമാർ, വനപാലകരായ ഇ.വി.പ്രസാദ്, ഷാജി മോൻ, അനിൽകുമാർ, സിന്ധു, ശശീന്ദ്രൻ, ഹരി, വിഎസ്എസ് അംഗങ്ങളായ രവീന്ദ്രൻ നായർ, വി.പി.മോഹനൻ, പീതാംബരൻ, കെ.കെ.സജീവ് എന്നിവർ പ്രസംഗിച്ചു.