വിശ്വകര്‍മ്മദിനാഘോഷവും ഋഷിപഞ്ചമി ഉത്സവവും

പൊന്‍കുന്നം: കേരളവിശ്വകര്‍മ്മസഭ 348-ാം നമ്പര്‍ പൊന്‍കുന്നം ടൗണ്‍ ശാഖയുടെ വിശ്വകര്‍മ്മദിനാഘോഷവും ഋഷിപഞ്ചമി ഉത്സവവും 17,18 തിയതികളില്‍ വ്യാപാരഭവനില്‍ നടക്കും.

17 ന് രാവിലെ 8 ന് ശാഖാ പ്രസിഡന്റ് വി.ഡി.ബിജു പതാക ഉയര്‍ത്തും,സംസ്ഥാന വൈസ് പ്രസിഡന്റ് കെ.കെ.ഹരി സന്ദേശം നല്‍കും.18 ന് രാവിലെ 9.30 ന് വിശ്വകര്‍മ്മദേവപൂജകെ.കെ.രാമന്‍കുട്ടി ആചാരി മുഖ്യകാര്‍മ്മികത്വം വഹിക്കും.10 ന് സമൂഹപ്രാര്‍ത്ഥന,11.30 ന് പ്രഭാഷണം സ്വാമി ശ്രീരാമ ചന്ദ്രാചാര്യസനല്‍കുമാര്‍ ശിവയോഗി.1 ന് പ്രസാദമൂട്ട്.2 ന് സാസ്‌കാരികസംഗമം സംസ്ഥാന വൈസ്പ്രസിഡന്റ് കെ.കെ.ഹരി ഉദ്ഘാടനം ചെയ്യും,ശാഖാ പ്രസിഡന്റ് വി.ഡി.ബിജു അദ്ധ്യക്ഷനാകും.സി.കെ.മോഹന്‍ദാസ് ചെമ്പകശ്ശേരില്‍ ,എം.റിനു എന്നിവര്‍ പ്രസംഗിക്കും.തുടര്‍ന്ന് വിവിധ കലാപരിപാടികള്‍, ഗാനമേള.

കേരളവിശ്വകര്‍മ്മസഭ പള്ളിക്കത്തോട് മേഖലാകമ്മിറ്റിയുടെ ഋഷിപഞ്ചമി ഉത്സവം 18 ന് പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ നടക്കും.രാവിലെ 8 ന് രക്ഷാധികാരി പി.ഇ.പുരുഷോത്തമന്‍ ആചാരി പതാക ഉയര്‍ത്തും,10 ന് ശോഭായാത്ര,11 ന് സാസ്‌കാരികസംഗമംസംസ്ഥാന വൈസ്പ്രസിഡന്റ് കെ.കെ.ഹരി ഉദ്ഘാടനം ചെയ്യും .ചെയര്‍മാന്‍സുരേഷ്ബാബു അദ്ധ്യക്ഷനാകും.ചലച്ചിത്രസംഗീതസംവിധായകന്‍ ആലപ്പി രങ്കനാഥ് മുഖ്യാതിഥി ആകും.താലൂക്ക് യൂണിയന്‍ പ്രസിഡന്റ് എം.റിനു ഋഷിപഞ്ചമി സന്ദേശം നല്‍കും