വിശ്വാസ തീക്ഷ്ണതയില്‍ ചെങ്ങളം ഇടവകയില്‍ ‘നാത്തൂന്‍ സംഗമം’

8-web
ചെങ്ങളം സെന്റ് ആന്റണീസ് ഇടവകയില്‍നിന്ന് മറ്റ് ഇടവകകളിലേക്ക് ‘നാത്തൂന്‍’മാരായി പോയവര്‍ മാതൃ ഇടവകയില്‍ സംഗമിച്ചു. കൂട്ടുപിരിഞ്ഞ് പോയവര്‍ ഇടവേളയയ്ക്കുശേഷം കണ്ടുമുട്ടിയപ്പോള്‍ പങ്കുവയ്ക്കാന്‍ വിശേഷങ്ങള്‍ ഒട്ടേറെ. പറഞ്ഞുതീരാത്ത വിശേഷങ്ങള്‍ക്കിടെ പൊട്ടിച്ചിരിയും സൗഹൃദം പങ്കുവയ്ക്കലുമായി സ്ത്രീകള്‍.

ചെങ്ങളം സെന്റ് ആന്റണീസ് പള്ളിയുടെ ശതാബ്ദി ആഘോഷഭാഗമായാണ് വെള്ളിയാഴ്ച പാരീഷ്ഹാളില്‍ ‘നാത്തൂന്‍സംഗമം’ എന്ന പേരില്‍ കൂട്ടായ്മ സംഘടിപ്പിച്ചത്. ചെങ്ങളത്തുനിന്ന് മറ്റ് ഇടവകകളിലെ കുടുംബങ്ങളിലേക്ക് വിവാഹം കഴിച്ചു പോയവരെ ആ വീടുകളിലെ നാത്തൂന്‍മാര്‍ എന്ന് പരിഗണിച്ചാണ് ‘നാത്തൂന്‍സംഗമം’ എന്ന വേറിട്ട പേര് കൂട്ടായ്മയ്ക്കു നല്‍കിയത്. വയോധികരും യുവതികളും ഒക്കെ ഗൃഹാതുരത്വത്തോടെയാണ് സംഗമത്തിനെത്തിയത്. ഇടവകയിലെ മാതൃദീപ്തിയാണ് സംഗമം സംഘടിപ്പിച്ചത്.

സംഗമത്തിനു മുന്നോടിയായി നടന്ന കുര്‍ബാനയ്ക്ക് വികാരി ഫാ. മാത്യു പുതുമന കാര്‍മികത്വംവഹിച്ചു.

350ലേറെ ‘നാത്തൂന്‍’മാരാണ് സംഗമത്തിനെത്തിയത്. ഇവരില്‍ പലരുടെയും വീടുകളില്‍ തയ്യാറാക്കി കൊണ്ടുവന്ന സ്വാദിഷ്ട വിഭവങ്ങള്‍ വിളമ്പിയ സ്‌നേഹവിരുന്നോടെയാണ് നാത്തൂന്‍ സംഗമം സമാപിച്ചത്.
7-web