വിസ്മയങ്ങളുടെ കൂട്ടുകാർക്ക് സ്വീകരണം ഇന്ന്

മുക്കൂട്ടുതറ ∙ ഒരു മിനിറ്റിൽ 82 പുഷ് അപ് എടുത്തു ലോക റെക്കോർഡ് സ്ഥാപിച്ച ഡോ. കെ.ജെ.ജോസഫിനും മാരുതി ജിപ്സി വണ്ടി വയറിനു മുകളിലൂടെ കയറ്റിയിറക്കി യുആർഎഫ് റെക്കോർഡ് നേടിയ റോജി ആന്റണിക്കും പുലരി ക്ലബ്ബും സ്നേഹിതൻ ചാരിറ്റബിൾ ട്രസ്റ്റും ഇന്നു 4.30നു കത്രീന ഷോപ്പിങ് മാളിൽ സ്വീകരണം നൽകും.

പി.സി.ജോർജ് ഉദ്ഘാടനം ചെയ്യും. കണമല സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എ.ജെ.ചാക്കോ അധ്യക്ഷത വഹിക്കും.