വി​ക​സ​ന​ത്തി​ന് ആ​വ​ശ്യ​മാ​യ സ്ഥ​ലം ക​ണ്ടെ​ത്ത​ണം: എം​എ​ൽ​എ

കാ​ഞ്ഞി​ര​പ്പ​ള്ളി: വി​ക​സ​ന​ത്തി​ന് ആ​വ​ശ്യ​മാ​യ ഭൂ​മി ക​ണ്ടെ​ത്തി​യി​ല്ലെ​ങ്കി​ല്‍ കാ​ഞ്ഞി​ര​പ്പ​ള്ളിയു​ടെ വി​ക​സ​ന സ്വ​പ്ന​ങ്ങ​ള്‍ മു​ര​ടി​ക്കു​മെ​ന്ന് ഡോ.​എ​ന്‍. ജ​യ​രാ​ജ് എം​എ​ല്‍​എ. പ​ഞ്ചാ​യ​ത്തി​ലെ റ​വ​ന്യു ഭൂ​മി​യും പു​റ​മ്പോ​ക്ക് ഭൂ​മി​യും സ​ര്‍​വേ ന​ട​ത്തി ക​ണ്ടെ​ത്തി​യി​ല്ലെ​ങ്കി​ല്‍ ഭാ​വി​യി​ലെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ത​ട​സം നേ​രി​ടും. ആ​വ​ശ്യ​മാ​യ ഭൂ​മി ക​ണ്ടെ​ത്തു​വാ​ന്‍ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യും ജ​ന​പ്ര​തി​നി​ധി​ക​ളും ഉ​ദ്യോ​ഗ​സ്ഥ​രും സ​ര്‍​വേ ന​ട​ത്താ​ന്‍ ത​യാ​റാ​ക​ണ​മെ​ന്നും എം​എ​ല്‍​എ പ​റ​ഞ്ഞു.

ഐ​എ​ച്ച്ആ​ര്‍​ഡി കോ​ള​ജ്, ഫ​യ​ര്‍‌​സ്റ്റേ​ഷ​ന്‍, ബൈ​പാ​സ് എ​ന്നി​വ​യു​ടെ നി​ര്‍​മാ​ണ​ത്തി​ന് ത​ട​സം സ്ഥ​ലം ല​ഭി​ക്കാ​ത്ത​താ​ണ്. ഐ​എ​ച്ച്ആ​ര്‍​ഡി കോ​ള​ജി​ന് ആ​വ​ശ്യ​മാ​യ സ്ഥ​ലം ക​ഴി​ഞ്ഞ ഏ​ഴ് വ​ര്‍​ഷ​മാ​യി ക​ണ്ടെ​ത്താ​ന്‍ ക​ഴി​യാ​ത്തതുമൂ​ലം കോ​ള​ജ് തു​ട​ര്‍​ന്ന് കൊ​ണ്ടുപോ​കാ​ന്‍ ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണ്. യു​ജി​സി നി​യ​മ​പ്ര​കാ​രം കോ​ള​ജി​ന് അ​ഞ്ചേ​ക്ക​ര്‍ സ്ഥ​ല​മാ​ണ് വേ​ണ്ട​ത്. എ​ന്നാ​ല്‍, ഇ​ത് ക​ണ്ടെ​ത്താ​ന്‍ പ​ഞ്ചാ​യ​ത്തി​ന് ക​ഴി​ഞ്ഞി​ട്ടി​ല്ല. സ്ഥ​ലം ല​ഭി​ച്ചാ​ല്‍ കെ​ട്ടി​ടം നി​ര്‍​മി​ക്കു​ന്ന​തി​നു​ള്ള ഫ​ണ്ട് എം​എ​ല്‍​എ​യു​ടെ ഫ​ണ്ടി​ല്‍നി​ന്നു ന​ല്‍​കാ​ന്‍ ത​യാ​റാ​ണെ​ന്നും ജ​യ​രാ​ജ് പ​റ​ഞ്ഞു.

ഇ​തേ അ​വ​സ്ഥ​യാ​ണ് ഫ​യ​ര്‍​ഫോ​ഴ്‌​സി​ന്‍റെ​യും. 45 ജീ​വ​ന​ക്കാ​ര്‍ ഇ​ടു​ങ്ങി​യ മു​റി​യി​ല്‍ ക​ഴി​യാ​ന്‍ തു​ട​ങ്ങി​ട്ട് കാ​ലം ഏ​റെ​യാ​യെ​ന്നും ആ​വ​ശ്യ​മാ​യ സ്ഥ​ലം ക​ണ്ടെ​ത്തി​യാ​ല്‍ ഈ ​വ​ര്‍​ഷ​ത്തെ ബ​ജ​റ്റി​ല്‍ തു​ക വ​ക കൊ​ള്ളി​ക്കു​മെ​ന്നും എം​എ​ല്‍​എ പ​റ​ഞ്ഞു. സ​മാ​ന അ​വ​സ്ഥ​യാ​ണ് ബൈ​പാ​സി​ന്‍റെ​യും. നി​ര്‍​മാ​ണം വൈ​കു​വാ​ന്‍ കാ​ര​ണം സ്ഥ​ലം വി​ട്ടു ല​ഭി​ക്കാ​ത്ത​താ​ണ്.

സ​മാ​ന സ്ഥി​തി​വി​ശേ​ഷ​മാ​ണ് മ​റ്റു പ​ഞ്ചാ​യ​ത്തു​ക​ളി​ലും. പ​ഴ​യ​കാ​ല​ത്ത് വി​ക​സ​ന​ത്തി​ന് സ്ഥ​ലം ന​ല്‍​കാ​ന്‍ ആ​ളു​ക​ള്‍ ത​യാ​റാ​യി​രു​ന്നെ​ങ്കി​ല്‍ ഇ​പ്പോ​ള്‍ സ്ഥി​തി വി​ഭി​ന്ന​മാ​ണെ​ന്നും എം​എ​ല്‍​എ പ​റ​ഞ്ഞു