വി​ജ​യ​ദി​നാ​ഘോ​ഷം

കാ​ഞ്ഞി​ര​പ്പ​ള്ളി: എ​കെ​ജെ​എം സ്കൂ​ളി​ൽ ഏ​റ്റ​വും കൂ​ടു​ത​ല്‍ മാ​ര്‍​ക്കു നേ​ടി​യ​വ​ർ, പാ​ഠ്യേ​ത​ര വി​ഷ​യ​ങ്ങ​ളി​ല്‍ മി​ക​വു​ല​ഭി​ച്ച​വ​ർ, എ​സ്എ​സ്എ​ല്‍​സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളി​ല്‍ ഉ​ന്ന​ത​വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ​വ​ര്‍ എ​ന്നി​വ​രെ അ​നു​മോ​ദി​ച്ചു. കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​താ​ധ്യ​ക്ഷ​ന്‍ മാ​ര്‍ മാ​ത്യു അ​റ​യ്ക്ക​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു വി​ജ​യി​ക​ള്‍​ക്കു​ള്ള പു​ര​സ്‌​കാ​ര​ങ്ങ​ള്‍ ന​ല്‍​കി. കാ​ഞ്ഞി​ര​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷ​ക്കീ​ല ന​സീ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ ഫാ. ​ജോ​സ​ഫ് ഇ​ട​ശേ​രി എ​സ്ജെ സ്‌​കൂ​ള്‍ പ്രി​ന്‍​സി​പ്പ​ൽ ഫാ. ​സാ​ല്‍​വി​ന്‍ അ​ഗ​സ്റ്റി​ന്‍ എ​സ്ജെ, പി​ടി​എ പ്ര​സി​ഡ​ന്‍റ് ജോ​ഷി അ​ഞ്ച​നാ​ട്ട്, മാ​ത്യു ഡൊ​മി​നി​ക്, സി​നി ജി​ബു, ല​തി​കാ രാ​ധാ​കൃ​ഷ്ണ​ന്‍, വൈ​സ് പ്രി​ന്‍​സി​പ്പ​ല്‍ ഫാ. ​അ​ഗ​സ്റ്റി​ന്‍ പീ​ടി​ക​മ​ല എ​സ്ജെ, ടോ​മി ജോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കു​ട്ടി​ക​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും ന​ട​ത്തി.