വി​ദ്യാ​ല​യം പ്ര​തി​ഭ​ക​ളോ​ടൊ​പ്പം

ചി​റ​ക്ക​ട​വ്: പൊ​തു വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ യ​ജ്ഞ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വി​ദ്യാ​ല​യം പ്ര​തി​ഭ​ക​ളോ​ടൊ​പ്പം എ​ന്ന പ​രി​പാ​ടി​യി​ല്‍ ചി​റ​ക്ക​ട​വ് സെ​ന്‍റ് ഇ​ഫ്രേം​സ് ഹൈ​സ്‌​കൂ​ളി​ല്‍ വി​ദ്യാ​ർ​ഥി​ക​ള്‍ സം​ഘ​ങ്ങ​ളാ​യി തി​രി​ഞ്ഞു ന​ട​ത്തി​യ പ്ര​തി​ഭ​ക​ളെ ആ​ദ​രി​ക്ക​ല്‍ ച​ട​ങ്ങ് ന​വ്യാ​നു​ഭൂ​തി​യാ​യി. സം​ഗീ​ത​ജ്ഞ​ന്‍ കെ​പി​എ​സി ര​വി, കാ​യി​ക പ്ര​തി​ഭ നി​ര്‍​മ​ല്‍ സാ​ബു, തി​ര​ക്ക​ഥാ​കൃ​ത്ത് ബി​പി​ന്‍ ച​ന്ദ്ര​ന്‍, സം​സ്ഥാ​ന സ്‌​കൂ​ള്‍​യു​വ​ജ​നോ​ത്സ​വ ക​ലാ​പ്ര​തി​ഭ കെ.​ബി. അ​ജി​ത്കു​മാ​ര്‍, ശാ​സ്ത്ര​വി​ഷ​യ​ത്തി​ല്‍ വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ച പ്യാ​രി​ലാ​ല്‍ തു​ട​ങ്ങി​യ പ്ര​തി​ഭ​ക​ളെ കു​ട്ടി​ക​ള്‍ സ​ന്ദ​ര്‍​ശി​ക്കു​ക​യും അ​വ​രു​ടെ അ​നു​ഭ​വ​ങ്ങ​ള്‍ നേ​രി​ട്ട​റി​യു​ക​യും ചെ​യ്തു. ക​ഠി​നാ​ധ്വാ​ന​മാ​ണ് വി​ജ​യ​ത്തി​ന്‍റെ പി​ന്നി​ലെ​ന്ന് ഓ​രോ പ്ര​തി​ഭ​യി​ല്‍ നി​ന്നും തി​രി​ച്ച​റി​ഞ്ഞ​താ​യി കു​ട്ടി​ക​ള്‍ അ​നു​സ്മ​രി​ച്ചു. ഓ​രോ​രു​ത്ത​രും അ​വ​രു​ടെ മേ​ഖ​ല​ക​ളെ​ക്കു​റി​ച്ചും അ​തി​ലെ അ​നു​ഭ​വ​ങ്ങ​ളെ​ക്കു​റി​ച്ചും കു​ട്ടി​ക​ളോ​ട് മ​ന​സു തു​റ​ന്നു. തി​രി​ച്ച​റി​വി​ന്‍റെ തി​രി തെ​ളി​ക്കു​ന്ന ഗു​രു​ക്ക​ന്മാ​രെ ബ​ഹു​മാ​നി​ക്കു​ക എ​ന്ന​ത് ഓ​രോ കു​ട്ടി​യു​ടെ​യും ക​ര്‍​ത്ത​വ്യ​മാ​ണെ​ന്ന് എ​ല്ലാ വ്യ​ക്തി​ത്വ​ങ്ങ​ളും ഇ​ളം ത​ല​മു​റ​യെ ബോ​ധ്യ​പ്പെ​ടു​ത്തി. പ​രി​പാ​ടി​ക​ള്‍​ക്ക് പ്ര​ധാ​നാ​ധ്യാ​പി​ക വി​മ​ല ജേ​ക്ക​ബ് നേ​തൃ​ത്വം ന​ല്‍​കി. പ്ര​തി​ഭ​ക​ളെ​യെ​ല്ലാം സ്‌​കൂ​ള്‍ ജൈ​വ​വൈ​വി​ധ്യ പാ​ര്‍​ക്കി​ല്‍ വി​രി​ഞ്ഞ പൂ​ക്ക​ള്‍ ന​ല്‍​കി സ്വീ​ക​രി​ക്കു​ക​യും പൊ​ന്നാ​ട അ​ണി​യി​ച്ച് ആ​ദ​രി​ക്കു​ക​യും ചെ​യ്തു.