വി​ദ്യാ​ല​യ മു​റ്റ​ത്ത് ഒ​രു​വ​ട്ടം​കൂ​ടി

പെ​രു​വ​ന്താ​നം: നി​ർ​മ​ല​ഗി​രി ഇ​ട​വ​കാം​ഗ​മാ​യ ഫാ.​സെ​ബാ​സ്റ്റ്യ​ന്‍ വാ​ണി​യ​പ്പു​ര​യ്ക്ക​ല്‍ കൂ​രി​യ ബി​ഷ​പ്പാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു എ​ന്ന വാ​ര്‍​ത്ത ഏ​റെ സ​ന്തോ​ഷ​ത്തോ​ടെ​യാ​ണ് പെ​രു​വ​ന്താ​നം നി​വാ​സി​ക​ള്‍ കേ​ട്ട​ത്.

ഫാ. ​സെ​ബാ​സ്റ്റ്യ​ൻ എ​ന്ന സ​ണ്ണി​ച്ച​ൻ അ​ഞ്ചു മു​ത​ല്‍ പ​ത്താം ക്ലാ​സ് വ​രെ പ​ഠി​ച്ച​ത് പെ​രു​വ​ന്താ​ന​ത്തെ സെ​ന്‍റ് ജോ​സ​ഫ് സ്‌​കൂ​ളി​ലാ​ണ്. മെ​ത്രാ​നാ​യ​ശേ​ഷം ആ​ദ്യ​മാ​യി സ്വ​ന്തം രൂ​പ​ത​യി​ലും ഇ​ട​വ​ക​യി​ലു​മൊ​ക്കെ എ​ത്തി​യ പി​താ​വി​ന് അ​യ​ല്‍ ഇ​ട​വ​ക​യാ​യ പെ​രു​വ​ന്താ​ന​ത്ത് വ​ലി​യൊ​രു സ്വീ​ക​ര​ണ​മൊ​രു​ക്ക​ണ​മെ​ന്ന് വി​കാ​രി ഫാ. ​ജോ​സ​ഫ് ക​ല്ലൂ​പ്പ​റ​ന്പ​ത്തും ഇ​ട​വ​ക​ക്കാ​രും തീ​രു​മാ​നി​ച്ചി​രു​ന്ന​താ​ണ്. എ​ന്നാ​ല്‍ നി​യു​ക്ത ബി​ഷ​പ് അ​ത് സ്‌​നേ​ഹ​പൂ​ര്‍​വം നി​ര​സി​ച്ചു. ത​ന്‍റെ പേ​രി​ല്‍ ഫ്‌​ള​ക്‌​സു​ക​ള്‍ സ്ഥാ​പി​ക്കു​ന്ന​തി​ല്‍​പ്പോ​ലും അ​നി​ഷ്ടം ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും പെ​രു​വ​ന്താ​നം​കാ​രെ നി​രാ​ശ​രാ​ക്കേ​ണ്ട എ​ന്നു ക​രു​തി​യി​ട്ടാ​ക​ണം അ​ടു​ത്ത​ദി​വ​സം ത​ന്നെ അ​ദ്ദേ​ഹം അ​വി​ടെ​യെ​ത്തി. പ​ള്ളി​മു​റി​യി​ല്‍ ഒ​രു​ക്കി​യി​രു​ന്ന ല​ളി​ത​മാ​യ സ്വീ​ക​ര​ണ ച​ട​ങ്ങു​ക​ള്‍​ക്കു​ശേ​ഷം അ​ദ്ദേ​ഹം നേ​രേ പോ​യ​ത് താ​ന്‍ അ​ഞ്ചു​വ​ര്‍​ഷം പ​ഠി​ച്ച സ്‌​കൂ​ള്‍ കാ​ണാ​നാ​ണ്. അ​വി​ടെ അ​ദ്ദേ​ഹ​ത്തെ കാ​ത്ത് കൂ​ടെ പ​ഠി​ച്ച​വ​രും പ​ഠി​പ്പി​ച്ച​വ​രു​മൊ​ക്കെ നി​ല്‍​പ്പു​ണ്ടാ​യി​രു​ന്നു. ആ ​സ്‌​കൂ​ള്‍ വ​രാ​ന്ത​യി​ലൂ​ടെ ന​ട​ന്ന​പ്പോ​ള്‍ പ​ണ്ട് ക​ട​ല​മി​ഠാ​യി വാ​ങ്ങാ​ന്‍ കാ​ണി​ച്ച കു​സൃ​തി​ത്ത​ര​ങ്ങ​ളും ക​ള്ള​ത്ത​ര​ങ്ങ​ളു​മെ​ല്ലാം ആ ​പ​ഴ​യ കൂ​ട്ടു​കാ​ര്‍ പ​റ​ഞ്ഞു ചി​രി​ച്ചു. ഉ​ച്ച​യൂ​ണി​ന് ശേ​ഷം കി​ട്ടു​ന്ന ഇ​ട​വേ​ള സ​മ​യ​ത്ത് കൂ​ട്ട​കാ​രെ​ല്ലാ​വ​രും ചേ​ര്‍​ന്ന് ബോ​ര്‍​ഡി​ല്‍ പ​ടം വ​ര​ച്ചു ക​ളി​ക്കു​മാ​യി​രു​ന്നു. അ​ന്ന് പി​താ​വ് താ​ന്‍ വ​ര​ച്ച ചി​ത്ര​ങ്ങ​ള്‍​ക്കു താ​ഴെ ഫാ. ​സെ​ബാ​സ്റ്റ്യ​ന്‍ എ​ന്ന് എ​ഴു​തു​ന്ന​ത് അ​വ​ര്‍ ഇ​പ്പോ​ഴും ഓ​ര്‍​ക്കു​ന്നു. ഓ​ര്‍​മ​ക​ള്‍ പ​ങ്കു​വ​ച്ചു​ള്ള ആ ​ന​ട​ത്തം അ​വ​സാ​നി​ച്ച​ത് അ​വ​ര്‍ അ​വ​സാ​നം ആ ​സ്‌​കൂ​ളി​ല്‍ ഒ​രു​മി​ച്ചു പ​ഠി​ച്ച 10 ബി ​എ​ന്ന ക്ലാ​സ്മു​റി​യു​ടെ മു​മ്പി​ലാ​യി​രു​ന്നു. അ​വി​ടെ ത​ന്‍റെ ആ ​പ​ഴ​യ സ്ഥാ​ന​ത്ത് ഇ​രു​ന്ന​പ്പോ​ള്‍ കാ​ലം പ​ത്തി​രു​പ​ത്ത​ഞ്ചു വ​ര്‍​ഷം പി​ന്നി​ലേ​ക്ക് സ​ഞ്ച​രി​ച്ച​താ​യി പി​താ​വു പ​റ​ഞ്ഞു.

ത​ങ്ങ​ള്‍​ക്കൊ​പ്പ​മി​രു​ന്നു പ​ഠി​ച്ച ഒ​രാ​ള്‍ മെ​ത്രാ​നാ​യി മാ​റി​യ​ത് വ​ന്‍ ആ​ഘോ​ഷ​മാ​ക്കാ​നാ​ണ് സ​ഹ​പാ​ഠി​ക​ളു​ടെ തീ​രു​മാ​നം. അ​ടു​ത്ത​മാ​സം 28ന് ​പി​താ​വി​ന്‍റെ പ​ഴ​യ സ്‌​കൂ​ള്‍ അ​ങ്ക​ണ​ത്തി​ല്‍ അ​വ​ര്‍ പ​ണ്ട് ഒ​ന്നി​ച്ചി​രു​ന്ന അ​ര​ണ​മ​ര​ച്ചു​വ​ട്ടി​ല്‍ അ​ദ്ദേ​ഹ​ത്തി​ന് ഒ​രു സ്വീ​ക​ര​ണ​മൊ​രു​ക്കാ​നാ​ണ് അ​വ​രു​ടെ തീ​രു​മാ​നം.