വി​മാ​ന​മെ​ത്താ​ൻ സ​ർ​വേ തു​ട​ങ്ങി​യി​ട്ടും ആ​ശ​ങ്ക തീ​രാ​തെ ത​ർ​ക്കം

എ​രു​മേ​ലി: ചെ​റു​വ​ള്ളി എ​സ്റ്റേ​റ്റി​ൽ വി​മാ​ന​ത്താ​വ​ളം എ​വി​ടെ നി​ർ​മി​ക്ക​ണ​മെ​ന്ന​ത് സം​ബ​ന്ധി​ച്ച് ഒ​രാ​ഴ്ച​യാ​യി സ്വ​കാ​ര്യ ക​ൺ​സ​ൾ​ട്ടിം​ഗ് ഏ​ജ​ൻ​സി​യു​ടെ സ​ർ​വേ പു​രോ​ഗ​മി​ക്കു​ന്നു. അ​തേ​സ​മ​യം സ​ർ​വേ ന​ട​ത്തു​ന്ന​ത് സം​ബ​ന്ധി​ച്ച് അ​റി​യി​പ്പു​ക​ൾ ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന് എ​സ്റ്റേ​റ്റ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

ബി​ലീ​വേ​ഴ്സ് ച​ർ​ച്ചി​ന്‍റെ അ​ധീ​ന​ത​യി​ലാ​ണ് എ​സ്റ്റേ​റ്റെ​ങ്കി​ലും ഉ​ട​മ​സ്ഥാ​വ​കാ​ശ ത​ർ​ക്കം കോ​ട​തി​യി​ൽ തീ​ർ​പ്പാ​യി​ട്ടി​ല്ല. സ​ർ​ക്കാ​രും ബി​ലീ​വേ​ഴ്സ് ച​ർ​ച്ചു​മാ​യു​ള്ള ഉ​മ​സ്ഥാ​വ​കാ​ശ ത​ർ​ക്കം തീ​ർ​പ്പാ​കാ​തെ വി​മാ​ന​ത്താ​വ​ള പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കാ​ൻ ക​ഴി​യു​മോ​യെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് നാ​ട്ടു​കാ​ർ. എ​ട്ട് മാ​സ​മാ​ണ് സ​ർ​വേ ന​ട​ത്തി റി​പ്പോ​ർ​ട്ട് ന​ൽ​കാ​ൻ ഏ​ജ​ൻ​സി​ക്ക് സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന കാ​ലാ​വ​ധി. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ വി​മാ​ന​ത്താ​വ​ള​ങ്ങ​ൾ നി​ർ​മി​ച്ച​തി​ന്‍റെ പ​രി​ച​യം പ​രി​ശോ​ധി​ച്ചാ​ണ് സ​ർ​വേ ന​ട​ത്താ​ൻ ലൂ​യി ബ​ർ​ഗ് ഏ​ജ​ൻ​സി​യെ തെ​ര​ഞ്ഞെ​ടു​ത്ത​ത്. ഗ്രീ​ൻ​ഫീ​ൽ​ഡ് മാ​തൃ​ക​യി​ൽ വി​മാ​ന​ത്താ​വ​ളം നി​ർ​മി​ക്കു​ന്ന​തി​നു​ള​ള രൂ​പ​രേ​ഖ ത​യാ​റാ​ക്കാ​നാ​ണ് സ​ർ​ക്കാ​ർ നി​ർ​ദേ​ശം. പ്ര​ദേ​ശ​ത്തി​ന്‍റെ ഹ​രി​ത​ഭം​ഗി നി​ല​നി​ർ​ത്തി പ്ര​കൃ​തി സൗ​ഹൃ​ദ​മാ​യ വി​മാ​ന​ത്താ​വ​ള​മാ​ണ് ഗ്രീ​ൻ​ഫീ​ൽ​ഡ് മാ​തൃ​ക.

അ​തേ​സ​മ​യം എ​സ്റ്റേ​റ്റ് വി​ട്ടു​കി​ട്ടി സ​ർ​ക്കാ​ർ ഭൂ​മി​യാ​യി വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ച്ച് ഏ​റ്റെ​ടു​ത്താ​ലാ​ണ് സ്വ​ത​ന്ത്ര​മാ​യി സ​ർ​വേ ന​ട​ത്താ​ൻ ക​ഴി​യു​ക​യെ​ന്ന് ഏ​ജ​ൻ​സി പ്ര​തി​നി​ധി​ക​ൾ പ​റ​യു​ന്നു.

റ​വ​ന്യു ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി ച​ർ​ച്ച ന​ട​ത്തി​യ ഏ​ജ​ൻ​സി പ്ര​തി​നി​ധി​ക​ൾ ക​ഴി​ഞ്ഞ ദി​വ​സം കാ​ഞ്ഞി​ര​പ്പ​ള​ളി ത​ഹ​സി​ൽ​ദാ​ർ​ക്കും റ​വ​ന്യു ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു​മൊ​പ്പം എ​സ്റ്റേ​റ്റ് സ​ന്ദ​ർ​ശി​ച്ചി​രു​ന്നു. എ​രു​മേ​ലി തെ​ക്ക് , മ​ണി​മ​ല വി​ല്ലേ​ജു​ക​ളി​ലാ​യി 2256 ഏ​ക്ക​ർ എ​ന്ന് റ​വ​ന്യു രേ​ഖ​യി​ലു​ള​ള എ​സ്റ്റേ​റ്റി​ൽ വി​മാ​ന​ത്താ​വ​ള​ത്തി​നും അ​നു​ബ​ന്ധ കെ​ട്ടി​ട​ങ്ങ​ൾ​ക്കും അ​നു​യോ​ജ്യ​മാ​യ സ്ഥ​ലം സ​ർ​വേയി​ൽ ക​ണ്ടെ​ത്തി നി​ർ​ണ​യി​ക്കാ​നു​ണ്ട്. ഇ​തി​ന് ശേ​ഷ​മാ​ണ് സ്ഥ​ലം സം​ബ​ന്ധി​ച്ച് രൂ​പ​രേ​ഖ ത​യാ​റാ​വു​ക. പാ​രി​സ്ഥി​തി​ക ആ​ഘാ​തം സം​ബ​ന്ധി​ച്ചാ​ണ് സ​ർ​വെ​യി​ൽ ആ​ദ്യം പ​രി​ശോ​ധി​ക്കു​ക. വ​രു​മാ​ന സാ​ധ്യ​ത കൂ​ടി സ​ർ​വേ​യി​ലു​ൾ​പ്പെ​ടു​ന്നു​ണ്ട്. മ​റ്റ് വി​മാ​ന​ത്താ​വ​ള​ങ്ങ​ളു​മാ​യു​ള​ള ദൂ​രപ​രി​ധി പ​രി​ശോ​ധി​ക്കും. ആ​കാ​ശ​യാ​ത്ര​യ്ക്ക് ആ​ശ്ര​യി​ക്കാ​ൻ നി​ർ​ദി​ഷ്ട വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് യാ​ത്ര​ക്കാ​ർ എ​ത്തു​ന്ന​തി​ന്‍റെ സാ​ധ്യ​ത​ക​ൾ പ​രി​ശോ​ധി​ക്കും. വാ​ണി​ജ്യ സാ​ധ്യ​ത​ക​ളും ഇ​തി​ലു​ൾ​പ്പെ​ടു​ന്നു. ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ർ വി​മാ​ന​മാ​ർ​ഗം എ​ത്തു​ന്ന​തി​ന്‍റെ സാ​ധ്യ​ത​ക​ളും പ​രി​ശോ​ധി​ക്കും.

വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ അ​ന്തി​മ രൂ​പ​രേ​ഖ​യും നി​ർ​മാ​ണ​ത്തി​ന് വേ​ണ്ടി​വ​രു​ന്ന തു​ക എ​ത്ര​യാ​ണെ​ന്നും ഉ​ൾ​പ്പെടെ​യു​ള​ള റി​പ്പോ​ർ​ട്ടും വ്യോ​മ​യാ​ന മ​ന്ത്രാ​ല​യ​ത്തി​ന്‍റെ അം​ഗീ​കാ​രം നേ​ടാ​നാ​വ​ശ്യ​മാ​യ വ​സ്തു​ത​ക​ളു​മ​ട​ങ്ങി​യ റി​പ്പോ​ർ​ട്ടാ​ണ് സ​മ​ർ​പ്പി​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടി​രി​ക്കു​ന്ന​തെ​ന്ന് ഏ​ജ​ൻ​സി പ്ര​തി​നി​ധി​ക​ൾ പ​റ​ഞ്ഞു.

അ​തേ​സ​മ​യം എ​സ്റ്റേ​റ്റ് ഏ​റ്റെ​ടു​ക്കാ​ൻ ക​ഴി​യാ​തെ കോ​ട​തി​യി​ൽ ത​ർ​ക്കം നീ​ളു​ന്ന​തി​നാ​ൽ പ​ദ്ധ​തി യാ​ഥാ​ർ​ത്ഥ്യ​മാ​കാ​ൻ കാ​ല​താ​മ​സ​മേ​റു​മെ​ന്നാ​ണ് സൂ​ച​ന​ക​ൾ. എ​സ്റ്റേ​റ്റി​ന്‍റെ വി​ല നി​ശ്ച​യി​ച്ച് കോ​ട​തി​യി​ൽ ന​ൽ​കി​യ ശേ​ഷം സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശം ഉ​യ​ർ​ന്നി​ട്ടു​ണ്ട്. ഉ​ട​മ​സ്ഥാ​വ​കാ​ശം തീ​ർ​പ്പാ​കു​മ്പോ​ൾ തു​ക കൈ​മാ​റു​ന്ന​താ​ണ് നി​ർ​ദേ​ശം. എ​ന്നാ​ൽ ത​ർ​ക്ക​ത്തി​ൽ ബി​ലീ​വേ​ഴ്സ് ച​ർ​ച്ചി​ന് അ​നു​കൂ​ല​മാ​യാ​ണ് തീ​ർ​പ്പു​ണ്ടാ​കു​ന്ന​തെ​ങ്കി​ൽ തു​ക ന​ൽ​കു​ന്ന​ത് സ​ർ​ക്കാ​രി​ന് പ്ര​തി​കൂ​ല​മാ​യി മാ​റു​മെ​ന്ന എ​തി​ര​ഭി​പ്രാ​യം ഉ​യ​ർ​ന്നി​ട്ടു​ണ്ട്.
എ​സ്റ്റേ​റ്റി​ലെ തൊ​ഴി​ലാ​ളി​ക​ളു​ടെ പു​ന​ര​ധി​വാ​സം, പൊ​ളി​ച്ച് നീ​ക്കേ​ണ്ടി വ​രു​ന്ന കെ​ട്ടി​ട​ങ്ങ​ൾ​ക്ക് പ​ക​രം ന​ഷ്ട​പ​രി​ഹാ​രം എ​ന്നി​വ​യു​ൾ​പ്പെ​ട്ട പാ​ക്കേ​ജ് ത​യാ​റാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും ഉ​യ​ർ​ന്നേ​ക്കും. സ​ർ​വെ റി​പ്പോ​ർ​ട്ട് സ​ർ​ക്കാ​രി​ന് ല​ഭി​ക്കു​ന്ന​തോ​ടെ വി​മാ​ന​ത്താ​വ​ള പ​ദ്ധ​തി​യി​ൽ നി​ർ​ണാ​യ​ക​മാ​യ പു​രോ​ഗ​തി​യു​ണ്ടാ​കു​മെ​ന്നും ത​ർ​ക്ക​ങ്ങ​ളും ത​ട​സ​ങ്ങ​ളും അ​നി​ശ്ചി​ത​ത്വ​ങ്ങ​ളും പ​രി​ഹ​രി​ക്ക​പ്പെ​ടു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് നാ​ട്ടു​കാ​ർ.