വി​ശ​പ്പ​ല്ല സു​ര​ക്ഷ​യാ​ണ് പ്ര​ധാ​നം


കാ​ഞ്ഞി​ര​പ്പ​ള്ളി: ചൂ​ട് ക​ന​ത്ത​തോ​ടെ മ​ല​യോ​ര മേ​ഖ​ല​യി​ൽ തീ​പി​ടു​ത്ത​വും വ​ർ​ധി​ച്ചി​രി​ക്കു​ക​യാ​ണ്. നി​ന്ന് തി​രി​യാ​ൻ പോ​ലും സ​മ​യ​മി​ല്ലാ​തെ വ​ല​യു​ക​യാ​ണ് കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ലെ ഫ​യ​ർ​ഫോ​ഴ്സ് ജീ​വ​ന​ക്കാ​ർ. ഇ​ത്ത​ര​ത്തി​ൽ പ​ട​ർ​ന്നു പി​ടി​ച്ച കാ​ട്ടു തീ ​അ​ണ​യ്ക്കാ​നെ​ത്തി​യ ഫ​യ​ർ​ഫോ​ഴ്സ് സം​ഘം തീ ​അ​ണ​ച്ച ശേ​ഷം റോ​ഡ​രി​കി​ലി​രു​ന്ന് ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യാ​യി​ൽ വൈ​റ​ലാ​യി​രി​ക്കു​ന്ന​ത്. 
വ​ഴി​യാ​ത്ര​ക്കാ​രാ​രോ പ​ക​ർ​ത്തി​യ ദൃ​ശ്യ​ങ്ങ​ളാ​ണ് വൈ​റ​ലാ​യി മാ​റു​ന്ന​ത്. മു​ണ്ട​ക്ക​യം പു​ഞ്ച​വ​യ​ൽ വ​ന​മേ​ഖ​ല​യി​ലെ കാ​ട്ടു​തീ അ​ണ​ച്ച ശേ​ഷ​മാ​യി​രു​ന്നു വി​ശ​ന്നു​വ​ല​ഞ്ഞ ജീ​വ​ന​ക്കാ​ർ റോ​ഡ​രി​കി​ലി​രു​ന്ന് ത​ന്നെ ഭ​ക്ഷ​ണം ക​ഴി​ച്ച​ത്. സ​മ​യ​ത്തി​ന് ഭ​ക്ഷ​ണം പോ​ലും ക​ഴി​ക്കാ​നാ​കാ​തെ ഉ​ദ്യോ​ഗ​സ്ഥ​ർ ന​ട​ത്തു​ന്ന സേ​വ​ന​ത്തി​ന് വ​ലി​യ കൈ​യ​ടി​യാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ല​ഭി​ക്കു​ന്ന​ത്. 
ചൂ​ട് ക​ന​ത്ത​തോ​ടെ താ​ലൂ​ക്കി​ന്‍റെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ തീ​പി​ടിത്തം വ​ർ​ധി​ച്ചി​രി​ക്കു​ക​യാ​ണ്. മ​റ്റ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റു​ക​ളി​ൽ നി​ന്ന് വ്യ​ത്യ​സ്ത​മാ​യി ഫ​യ​ർ​ഫോ​ഴ്സ് ജീ​വ​ന​ക്കാ​രു​ടെ ആ​ത്മാ​ർ​ഥ​ത അ​ഭി​ന​ന്ദി​ക്ക​പ്പെ​ടേ​ണ്ട​താ​ണെ​ന്നാ​ണ് ഓ​രോ​രു​ത്ത​രും അ​ഭി​പ്രാ​യ​പ്പെ​ടു​ന്ന​ത്.