വി. ​ബാ​ല​ച​ന്ദ്ര​ൻ ക​വി​ത പു​ര​സ്കാ​രം ബി​ജു കാ​ഞ്ഞ​ങ്ങാ​ടി​ന്

കാ​ഞ്ഞി​ര​പ്പ​ള്ളി: ക​വി​യും പ്ര​ഭാ​ഷ​ക​നും ഗ്ര​ന്ഥ​ശാ​ല പ്ര​വ​ർ​ത്ത​ക​നു​മാ​യി​രു​ന്ന വി. ​ബാ​ല​ച​ന്ദ്ര​ന്‍റെ സ്മ​ര​ണാ​ർ​ഥം പ​ന​മ​റ്റം ദേ​ശീ​യ വാ​യ​ന​ശാ​ല ഏ​ർ​പ്പെ​ടു​ത്തി​യ ഒ​ന്പ​താ​മ​ത് പു​ര​സ്കാ​രം ബി​ജു കാ​ഞ്ഞ​ങ്ങാ​ടി​ന് ല​ഭി​ച്ചു. ഒ​ച്ച​യി​ൽ നി​ന്നു​ള്ള അ​ക​ലം എ​ന്ന ക​വി​ത സ​മാ​ഹാ​ര​ത്തി​നാ​ണ് പു​ര​സ്കാ​രം ല​ഭി​ച്ച​ത്. സി​ന്ധു കെ.​വി, പി. ​രാ​മ​ൻ, സ​ച്ചി​ദാ​ന​ന്ദ​ൻ പു​ഴ​ങ്ക​ര എ​ന്നി​വ​രാ​യി​രു​ന്നു വി​ധി​ക​ർ​ത്താ​ക്ക​ൾ.

കാ​ഞ്ഞ​ങ്ങാ​ട് ആ​ന​ന്ദാ​ശ്ര​മം സ്വ​ദേ​ശി​യാ​യ ബി​ജു​വി​ന് പി. ​ഫൗ​ണ്ടേ​ഷ​ൻ ഏ​ർ​പ്പെ​ടു​ത്തി​യ 2019 ലെ ​താ​മ​ര​ത്തോ​ണി പു​ര​സ്കാ​രം ല​ഭി​ച്ചി​രു​ന്നു. പ​തി​നാ​യി​രം രൂ​പ​യും പ്ര​ശ​സ്തി പ​ത്ര​വും അ​ട​ങ്ങു​ന്ന പു​ര​സ്കാ​രം 19ന് ​രാ​വി​ലെ 11ന് ​പ​ന​മ​റ്റം ദേ​ശീ​യ വാ​യ​ന​ശാ​ല​യി​ൽ ന​ട​ക്കു​ന്ന വി. ​ബാ​ല​ച​ന്ദ്ര​ൻ അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​ത്തി​ൽ ആ​ല​ങ്കോ​ട് ലീ​ലാ​കൃ​ഷ്ണ​ൻ സ​മ്മാ​നി​ക്കും.