വീടുകയറി ആക്രമണം: നാലുപേര്‍ അറസ്റ്റില്‍

പൊന്‍കുന്നം: വീടുകയറി ആക്രമണം നടത്തി കുടുംബാംഗങ്ങളെ പരിക്കേല്പിച്ച സംഭവത്തില്‍ നാലുപേര്‍ അറസ്റ്റില്‍.

കോയിപ്പള്ളി ശാന്തിഗ്രാം ഷംസുദ്ദീന്റെ വീട്ടില്‍ ആക്രമണം നടത്തിയ ചങ്ങനാശ്ശേരി പെരുന്ന സ്വദേശികളായ പുതുപ്പറമ്പില്‍ നെല്ലിമല ഹര്‍ഷാദ്(24), തോട്ടുപറമ്പില്‍ നിജാസ്(22), അക്കരയില്‍ റംസാന്‍ സലിം(20), തോട്ടുപറമ്പില്‍ ബഷീര്‍(43) എന്നിവരെയാണ് അറസ്റ്റുചെയ്തത്. ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

ഞായറാഴ്ച രാത്രി ഒന്‍പതരയോടെയാണ് കേസിനാസ്​പദമായ സംഭവം. ഷംസുദ്ദീന്‍ (32), ഭാര്യ സലീന(29), മകള്‍ ഷാഹിന(8) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കാഞ്ഞിരപ്പള്ളി ജനറല്‍ ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചു. ഷംസുദ്ദീനും അയല്‍വാസിയും തമ്മിലുള്ള തര്‍ക്കത്തില്‍ ഇടപെട്ടെത്തിയവരാണ് പ്രതികള്‍.