വീടുകളിൽ വ്യാ​പ​ക മോ​ഷ​ണ ശ്ര​മം.

മു​ണ്ട​ക്ക​യം: പ​ന​ക്ക​ച്ചി​റ പ്ര​ദേ​ശ​ത്ത് വ്യാ​പ​ക മോ​ഷ​ണ ശ്ര​മം. വ്യാ​ഴാ​ഴ്ച രാ​ത്രി​യി​ൽ തേ​ക്കി​ൻ കൂ​പ്പി​ന് സ​മീ​പ​മു​ള്ള അ​ഞ്ചോ​ളം വീ​ടു​ക​ളി​ലാ​ണ് മോ​ഷ്ടാ​ക്ക​ളു​ടെ ശ​ല്യ​മു​ണ്ടാ​യ​ത്. രാ​ത്രി ര​ണ്ടോ​ടെ ഒ​രേ സ്ഥ​ല​ത്ത് ത​ന്നെ വി​വി​ധ വീ​ടു​ക​ളി​ൽ മോ​ഷ​ണ ശ്ര​മം ന​ട​ന്നു.

പു​ളിം​പ​റ​മ്പി​ൽ ഷി​ജി​മോ​ന്‍റെ വീ​ട്ടി​ൽ ക​യ​റി​യ മോ​ഷ്ടാ​ക്ക​ൾ ഇ​ൻ​ഡ​ക്ഷ​ൻ കു​ക്ക​ർ, ഗ്യാ​സ് അ​ടു​പ്പ് എ​ന്നി​വ കൊ​ണ്ടു​പോ​കു​വാ​ൻ ശ്ര​മം ന​ട​ത്തി​യെ​ങ്കി​ലും ആ​ളു​ക​ൾ ഉ​ണ​ർ​ന്ന​തോ​ടെ ഓ​ടി ര​ക്ഷ​പെ​ട്ടു. ഷി​ജി​മോ​നും കു​ടും​ബ​വും സ​മീ​പ​ത്തു​ള്ള കു​ടും​ബ​വീ​ട്ടി​ലാ​യി​രു​ന്നു. രാ​ത്രി​യി​ൽ ഒ​ച്ച​കേ​ട്ട് പു​റ​ത്തി​റ​ങ്ങി​യ​തോ​ടെ മോ​ഷ്ടാ​ക്ക​ൾ ഓ​ടി ര​ക്ഷ​പെ​ടു​ക​യാ​യി​രു​ന്നു. തേ​ക്കി​ൻ കൂ​പ്പി​ന് സ​മീ​പ​മു​ള്ള ര​ണ്ടു വീ​ടു​ക​ളി​ലും മോ​ഷ​ണ ശ്ര​മം ഉ​ണ്ടാ​യി. പ​ഴ​യ​പ​ന​ക്ക​ച്ചി​റ കാ​ങ്കാ​ലി​യി​ൽ മ​നോ​ഹ​ര​ന്‍റെ വീ​ടി​ന്‍റെ ക​ത​ക് കു​ത്തിപ്പൊ​ളി​ക്കു​വാ​നും ശ്ര​മം ന​ട​ത്തി.