വീട്ടമ്മയുടെ മാല പൊട്ടിച്ചെടുത്തയാള്‍ അറസ്റ്റില്‍

ചിറക്കടവ്: വീട്ടമ്മയുടെ മാല പൊട്ടിച്ച കേസ്സില്‍ പ്രതി അറസ്റ്റില്‍. ചിറക്കടവ് നടുവിലാത്ത് ഗൗരിയമ്മയുടെ മാല പൊട്ടിച്ചെടുത്ത് രക്ഷപ്പെട്ട ചിറക്കടവ് മഞ്ഞാക്കല്‍ ചന്ദ്രനാ(45)ണ് അറസ്റ്റിലായത്.

തിങ്കളാഴ്ച രാവിലെ 10.30 ഓടെയാണ് സംഭവം. വീട്ടില്‍ കൂലിപ്പണിക്കെത്തിയതാണ് പ്രതി. ഇയാളുടെ വീട്ടില്‍ ബക്കറ്റില്‍ തുണിക്കിടയില്‍ ഒളിപ്പിച്ച നിലയില്‍ പോലീസ് മാല കണ്ടെടുത്തു.