വീട്ടുമുറ്റത്ത് വീണു പരിക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു.. ആശുപത്രി അധികൃതരുടെ അനാസ്ഥയാണ് മരണ കാരണം എന്ന് ബന്ധുക്കൾ ..

കാഞ്ഞിരപ്പള്ളി: വീട്ടുമുറ്റത്ത് വീണു പരിക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. മഞ്ഞപ്പള്ളി കളരിയില്‍ റെജികുമാര്‍(35) ആണ് മരിച്ചത്.
കഴിഞ്ഞ തിങ്കളാഴ്ച രാത്രി 9മണിക്കായിരുന്നു സംഭവം.

ബന്ധുക്കള്‍ പറയുന്നതിങ്ങനെ: രാത്രിയില്‍ വീടിന് വെളിയിലിറങ്ങിയ റെജി ഇഷ്ടികയില്‍ ചവിട്ടിതെന്നി വശം അടിച്ച് വീഴുകയായിരുന്നു. വാരിയെല്ലിന് സമീപത്ത് വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കാഞ്ഞിരപ്പള്ളി ജനറല്‍ ആസ്​പത്രിയില്‍ ചികിത്സ തേടി. എന്നാല്‍ വേദന അസഹ്യമായതിനെ തുടര്‍ന്ന് ചൊവ്വാഴ്ച വീണ്ടും ജനറല്‍ ആസ്​പത്രിയില്‍ എത്തി. ഇവിടെനിന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആസ്​പത്രിയിലേക്ക് പറഞ്ഞയച്ചു. മെഡിക്കല്‍ കോളേജ് ആസ്​പത്രിയില്‍ റെജിയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കന്‍ തുടങ്ങുന്നതിടെ മരിക്കുകയായിരുന്നു.

കാഞ്ഞിരപ്പള്ളി ജനറല്‍ ആസ്​പത്രി അധികൃതരുടെ അനാസ്ഥയാണ് പെയിന്റിങ് തൊഴിലാളിയായ റെജിയുടെ മരണത്തിന് കാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു.

കൊല്ലം തളിയിക്കയില്‍ കനാല്‍പുരയിടത്തില്‍ കുഞ്ഞുമോളാണ് റെജിയുടെ ഭാര്യ. മക്കള്‍: അഖില്‍, രാഹുല്‍. ഇരുവരും കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്‌സ് സ്‌കൂളിലെ വിദ്യാര്‍ഥികളാണ്. ശവസംസ്‌കാരം വ്യാഴാഴ്ച 3ന് വീട്ടുവളപ്പില്‍.