വീട് കയറി ആക്രമണം, പ്രതി പോലീസ് പിടിയില്‍

പൊന്‍കുന്നം: പൊന്‍കുന്നം മൂന്നാം മൈല്‍ ചുക്കനാനിയില്‍ ജോബിയുടെ വീട് കയറി ആക്രമിച്ച കേസില്‍ പൊന്‍കുന്നം കുന്നപ്പള്ളില്‍ റോബര്‍ട്ട്‌ (23)നെ പൊന്‍കുന്നം പോലിസ് അറസ്റ്റ് ചെയ്തു. 11-05-19 രാത്രി മൂന്നാം മൈല്‍ ഭാഗത്തുള്ള ജോബിയുടെ വീട്ടിൽ അതിക്രമിച്ചു കയറി ജോബിയുടെ വയറ്റില്‍ കുത്തി പരിക്കേല്പ്പിച്ചു. ബഹളം കേട്ട് ഓടി വന്ന ജോബിയുടെ സഹോദരന്‍ ജേക്കബിനേയും ആക്രമിച്ചു പ്രതി രക്ഷപ്പെടുകയായിരുന്നു.
ഇതിനെതുടര്‍ന്ന് പ്രതിയെ ജില്ലാ പോലീസ് മേധാവി ശ്രീ . ഹരിശങ്കര്‍ IPS ന്റെ നിര്‍ദ്ദേശാനുസരണം കാഞ്ഞിരപ്പള്ളി DYSP ശ്രി.മധുസൂദനന്റെ നേതൃത്വത്തില്‍ പൊന്‍കുന്നം SHO ശ്രീ അജിചന്ദ്രന്‍ നായര്‍, എസ് ഐ മാരായ KO സന്തോഷ് കുമാര്‍, M .R രാജു എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത് .