വീ​സാ ത​ട്ടി​പ്പ് കേ​സി​ല്‍ ട്രാ​വ​ല്‍​സ് ഉ​ട​മ​യ്ക്കെ​തി​രേ പ​രാ​തി

മു​ണ്ട​ക്ക​യം: വീ​സാ ത​ട്ടി​പ്പ് കേ​സി​ല്‍ ട്രാ​വ​ല്‍​സ് ഉ​ട​മ​ക്കെ​തി​രേ പ​രാ​തി. വ​ണ്ട​ന്‍​പ​താ​ല്‍ സ്വ​ദേ​ശി മ​ധ്യ​വ​യ​സ്‌​ക​യെ പ​റ​ഞ്ഞു​റ​പ്പി​ച്ച ജോ​ലി ന​ല്‍​കാ​തെ വി​ദേ​ശ​ത്ത് മാ​ന​സി​ക​മാ​യും ശാ​രീ​രി​ക​മാ​യും പീ​ഡി​പ്പി​ച്ച​താ​യി​ട്ടാ​ണ് പ​രാ​തി. ഇ​തേ കു​റി​ച്ച് പോ​ലീ​സ് പ​റ​യു​ന്ന​ത് ഇ​ങ്ങ​നെ: ത​യ്യ​ല്‍ ജോ​ലി​യെ​ന്ന് പ​റ​ഞ്ഞ് ഒ​ന്ന​ര മാ​സം മു​മ്പ് ഹോം ​മെ​യ്ഡ് വീ​സ​യി​ല്‍ വീ​ട്ട​മ്മ​യെ വി​ദേ​ശ​ത്തേ​ക്ക് കൊ​ണ്ടു പോ​കു​ക​യാ​യി​ന്നു. മാ​ന​സി​ക​മാ​യും ശ​രീ​രി​ക​മാ​യും പീ​ഡ​നം ഏ​ല്‍​ക്കേ​ണ്ടി വ​ന്ന വീ​ട്ട​മ്മ ജോ​ലി മ​തി​യാ​ക്കി ദി​വ​സ​ങ്ങ​ള്‍​ക്ക് മു​മ്പ് മ​ട​ങ്ങി​യെ​ത്തി. ത​ന്നെ ക​ബ​ളി​പ്പി​ച്ച മു​ണ്ട​ക്ക​യം ജി​ദ്ദാ ട്രാ​വ​ല്‍​സ് ഉ​ട​മ​ക്കെ​തി​രേ പ​രാ​തി ന​ല്‍​കു​ക​യാ​യി​രു​ന്നു. പ​രാ​തി​യി​ല്‍​ന്മേ​ൽ കേ​സെ​ടു​ത്ത് അ​ന്വേ​ഷി​ച്ചു വ​രി​ക​യാ​ണെ​ന്ന് മു​ണ്ട​ക്ക​യം പോ​ലീ​സ് അ​റി​യി​ച്ചു.