വൃക്കരോഗികളെ സഹായിക്കാൻ പദ്ധതിയുമായി വൈഎംസിഎ

കാഞ്ഞിരപ്പള്ളി ∙ അശരണരായ വൃക്കരോഗികളെ സഹായിക്കാൻ വൈഎംസിഎയുടെ പദ്ധതി. ഡയാലിസിസിനായി പണം കണ്ടെത്താൻ വിഷമിക്കുന്ന വൃക്കരോഗികൾക്ക് സഹായം നൽകുന്നതിനു വൈഎംസിഎ കാഞ്ഞിരപ്പള്ളി യൂണിറ്റാണു മുന്നിട്ടിറങ്ങിയിരിക്കുന്നത്. വൈഎംസിഎയുടെ കേരള ഘടകം ഇൗ വർഷം കാരുണ്യവർഷമായി പ്രഖ്യാപിച്ചതിന്റെ ഭാഗമായാണു കാരുണ്യ പദ്ധതിക്കു തുടക്കമിട്ടത്.

പ്രസിഡന്റ് ജയിംസ് മാത്യു തൂങ്കുഴിയുടെ അധ്യക്ഷതയിൽ സെക്രട്ടറി ജോയി മുണ്ടാംപള്ളി, വൈസ് പ്രസിഡന്റ് ജോസഫ് ആന്റണി വെട്ടിക്കാട്ട്, മാത്യു സഖറിയാസ് തൂങ്കുഴി, ബിജു സെബാസ്റ്റ്യൻ ഇലവുങ്കൽ, എ.സി.ജോസഫ് അഴകത്ത്, ജ്യോതിഷ് ജോസഫ് പുതിയാപറമ്പിൽ, ജയിംസ് സെബാസ്റ്റ്യൻ കരിപ്പാപറമ്പിൽ, സാബു സെബാസ്റ്റ്യൻ വടശേരിൽ, മനു കെ.തോമസ് കോക്കാപ്പള്ളി, ജോൺ ജോസഫ് പാറയിൽ എന്നിവർ പ്രസംഗിച്ചു.